കൂട്ടമരണം നടന്ന ആശുപത്രിയിലെ ശുചിമുറി ഡോക്ടറെ കൊണ്ട് വൃത്തിയാക്കിപ്പിച്ചു; എംപിക്കെതിരെ കേസ്

ശിവസേന എംപി ഹേമന്ത് പാട്ടീലിന് എതിരെയാണ് കേസെടുത്തത്.

dot image

മുംബൈ: മഹാരാഷ്ട്രയില് കൂട്ടമരണം നടന്ന നന്ദേഡിലെ സര്ക്കാര് ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച സംഭവത്തില് കേസ്. ശിവസേന എംപി ഹേമന്ത് പാട്ടീലിന് എതിരെയാണ് കേസെടുത്തത്.

ശങ്കര്റാവു ചവാന് സര്ക്കാര് ആശുപത്രിയില് 48 മണിക്കൂറിനിടെ 31 രോഗികള് മരിച്ചതിന് പിന്നാലെയാണ് എംപി ആശുപത്രിയില് എത്തിയത്. ആശുപത്രി പരിശോധനക്കിടെ ഡീന് ഡോ ശ്യാമറാവു വകോടയെ കൊണ്ട് വൃത്തിഹീനമായ ടോയ്ലറ്റ് എംപി വൃത്തിയാക്കിപ്പിക്കുകയായിരുന്നു.

സര്ക്കാര് ഉദ്യോഗസ്ഥന്റെ കൃത്യനിര്വഹണം തടസ്സപ്പെടുത്തിയെന്നും അപകീര്ത്തിപ്പെടുത്തിയെന്നുമുള്ള പരാതിയെ തുടര്ന്നാണ് കേസെടുത്തത്.

'സര്ക്കാര് കോടികള് ചെലവഴിക്കുന്നു, പക്ഷേ ഇവിടുത്തെ അവസ്ഥ കാണുമ്പോള് എനിക്ക് വേദനയുണ്ട്. മാസങ്ങളായി ശുചിമുറികള് വൃത്തിയാക്കുന്നില്ല. ആശുപത്രിയിലെ വാര്ഡുകളിലെ ടോയ്ലറ്റുകള് പൂട്ടിയിരിക്കുകയാണ്. ടോയ്ലറ്റുകളില് വെള്ളം ലഭ്യമല്ല', എംപി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഡീനിന്റെ പരാതിയെ തുടര്ന്നാണ് കേസെടുത്തത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image