മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നത്; സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും ആര്‍എസ്എസ്

മണിപ്പൂരിലെ സാഹചര്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നത്; സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും ആര്‍എസ്എസ്

ഇംഫാല്‍: മണിപ്പൂരിലേത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മണിപ്പൂരിലെ സാഹചര്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഇരു വിഭാഗവുമായും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇരുകൂട്ടര്‍ക്കും വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്, മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ കണക്ക് പുറത്തു വന്നിരുന്നു. 1,138 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ ആകെ 33 പേരെ കാണാതായി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു. ആകെ 5,668 ആയുധങ്ങള്‍ മോഷ്ടിച്ചു.

അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് അയ്യായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തുള്ള സുരക്ഷാസേന 360 അനധികൃത ബങ്കറുകള്‍ തകര്‍ത്തെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com