ഒരു പ്രാസംഗികൻ ആരുടെയെങ്കിലും തലയ്ക്ക് വിലയിട്ടാൽ അയാൾ സനാതനം പിന്തുടരുന്ന ആളല്ല: അണ്ണാമലൈ

ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്ക്കെതിരെ അണ്ണാമലൈ

dot image

ചെന്നൈ: സനാതന ധര്മ പ്രസ്താവനയ്ക്ക് പിന്നാലെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്ക്കെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഒരു പ്രാസംഗികൻ ആരുടെയെങ്കിലും തലയ്ക്ക് വിലയിട്ടാൽ അയാൾ വ്യാജനാണെന്ന് അണ്ണാമലൈ പറഞ്ഞു. അയാൾ സനാതന ധർമം പിന്തുടരുന്ന ആളല്ലെന്നും അണ്ണാമലൈ പ്രതികരിച്ചു.

ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ നൽകുമെന്ന് അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അണ്ണാമലൈയുടെ പ്രതികരണം. എന്നാൽ പരമഹംസ ആചാര്യയെ അപലപിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് എംപി കാർത്തി ചിദംബരം എന്തുകൊണ്ടാണ് ഇതുവരെ സന്യാസിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതെന്നും ചോദിച്ചു.

അതേസമയം, ബിജെപി വിഷപ്പാമ്പെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ ഉദയനിധി സ്റ്റാലിൻ കൊതുകുതിരിയുടെ ചിത്രം പങ്കുവച്ചു. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെയെന്നും രണ്ടിനും തമിഴ്നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുകച്ച് പുറത്താക്കണമെന്ന് കാണിക്കുന്ന കൊതുകുതിരിയുടെ ചിത്രം പങ്കുവച്ചത്.

dot image
To advertise here,contact us
dot image