
ന്യൂഡല്ഹി: 2021-22ൽ എട്ട് ദേശീയ പാർട്ടികളുടെ മൊത്തം ആസ്തി 8,829 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് പരിഷ്ണകരണ ഉപദേശക സംഘമായ അസോസിയേഷന് ഓഫ് ഡെമോക്രോറ്റിക് റിഫോംസിന്റെ റിപ്പോര്ട്ട്. 2020-21, 2021-22 സാമ്പത്തിക വര്ഷത്തിലെ ദേശീയ പാര്ട്ടികള് പ്രഖ്യാപിച്ച ആസ്തികളും ബാധ്യതകളും അടിസ്ഥാനമാക്കിയാണ് എഡിആര് റിപ്പോര്ട്ട് തയ്യാറാക്കിയത്. ബിജെപി, കോണ്ഗ്രസ്, എന്സിപി, ബിഎസ്പി, സിപിഐ, സിപിഐഎം, തൃണമൂല് കോണ്ഗ്രസ് , നാഷ്നല് പീപ്പിൾസ് പാർട്ടി എന്നീ പാർട്ടികളുടെ ആസ്തിയാണ് റിപ്പോർട്ട് ചെയ്തത്. 2020-21 കാലയളവിൽ മൊത്തം ആസ്തി 7,297 കോടി രൂപയായിരുന്നു.
2020-21 സാമ്പത്തിക വര്ഷത്തില് ബിജെപി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ല് 21.17 ശതമാനം വര്ധിച്ച് ഇത് 6,046.81 കോടിയായി. 2020-21 ല് കോണ്ഗ്രസിന്റെ പ്രഖ്യാപിത ആസ്ഥി 691.11 കോടിയായിരുന്നു. അടുത്ത വര്ഷം ഇത് 16.58 ശതമാനം ഉയര്ന്ന് 805.68 കോടിയായി. വാര്ഷിക ആസ്തിയില് കുറവ് വന്ന ഏക ദേശീയ പാര്ട്ടി ബിഎസ്പിയാണ്. 2020-22 കാലത്ത് പാര്ട്ടിയുടെ ആസ്തിയില് 5.74 ശതമാനം കുറവുണ്ടായി. 732.79 കോടിയില് നിന്ന് 69.71 കോടിയിലേക്ക് കുറഞ്ഞു. തൃണമൂലിന്റെ ആസ്തി 2020-21ല് 182 കോടിയില് നിന്ന് 151.70 ശതമാനം വര്ധിച്ച് 458. 10കോടിയായി.
2020-21 സാമ്പത്തിക വര്ഷത്തില് ദേശീയ പാര്ട്ടികള് പ്രഖ്യാപിച്ച മൊത്തം ബാധ്യത 103.55 കോടി രൂപയാണ്. കൂടുതല് ബാധ്യത കോണ്ഗ്രസിനാണ് 71.58 കോടി രൂപയാണ്. 16.109 കോടിയുമായി സിപിഐഎമ്മാണ് തൊട്ടുപിന്നില്. 2021-22 സാമ്പത്തിക വര്ഷത്തിൽ കൂടുതല് ബാധ്യതയുണ്ടായത് കോണ്ഗ്രസിനാണ്. 41.95 കോടി രൂപയായിരുന്നു. സിപിഐഎം തന്നെയാണ് തൊട്ടുപിന്നില്,12.21 കോടി രൂപ. ബിജെപിക്ക് 5.17 കോടിയാണ് ഈ കാലയളവിലെ ബാധ്യത. 2021-22 സാമ്പത്തിക വര്ഷത്തില് ബിജെപിക്കാണ് ഏറ്റവും ഉയര്ന്ന മൂലധനമുള്ളത്. 6041 കോടിരൂപയാണ് മൂലധനം. സിപിഐഎമ്മിന് 723.56 കോടി രൂപയും കോണ്ഗ്രസിന് 763.73 കോടിരൂപയുമാണ് മൂലധനം. 2021-22 സാമ്പത്തിക വര്ഷത്തില് നാഷണല് പീപ്പിൾസ് പാര്ട്ടിക്ക് 1.82 കോടിയുടെ ഫണ്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും കുറവ് സിപിഐക്കാണ് 15.67 കോടി.
2020-22 കാലത്ത് അഞ്ച് പാര്ട്ടികള്ക്ക് ബാധ്യതകളില് കുറവുണ്ടായി. കോണ്ഗ്രസിന് 29.63 കോടിയും ബിജെപിക്ക് 6.03 കോടിയും സിപിഐഎമ്മിന് 3.89 കോടിയും തൃണമൂലിന് 1.30 കോടിയും എന്സിപിക്ക് ലക്ഷം രൂപയുമാണ് കുറവുണ്ടായത്.