Top

'മെയ്ഡ് ഇൻ ക്യാരവാൻ' വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്തിറക്കി മഞ്ജു വാര്യർ

വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്

25 March 2022 5:46 PM GMT
ഫിൽമി റിപ്പോർട്ടർ

മെയ്ഡ് ഇൻ ക്യാരവാൻ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്തിറക്കി മഞ്ജു വാര്യർ
X

ജോമി കുര്യാക്കോസ് സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മെയ്ഡ് ഇൻ ക്യാരവാനിലെ ലിറിക്കൽ വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ. അന്നു ആന്റണിയെ നായികയാക്കി സിനിമ കഫെ പ്രൊഡക്ഷൻസിന്റെയും ബാദുഷ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ആണ് മുകിൽ മറയും എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയിരുന്നത്.

വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അന്നു ആൻ്റണി മൂന്നാമത്തെ ചിത്രമാണിത്. അന്നുവിൻ്റെ മൂന്ന് ചിത്രങ്ങളിലും വിനീതിൻ്റെ സാന്നിധ്യമുണ്ടന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ ചിത്രത്തിൽ നിർമ്മാതാവായിട്ടും രണ്ടാമത്തെ ചിത്രത്തിൻ്റെ സംവിധായകനുമാണ് വിനീത്.

ചിത്രത്തിൽ പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിക്കുന്നു.

STORY HIGHLIGHTS: 'Made in Caravan' sung by Vineeth Sreenivasan released Manju Warrier

Next Story