Top

'പാട്ടിലെ വരികൾ മുതിർന്നവരോട് കാണിക്കുന്ന അനാദരവ്'; ധനുഷിന്റെ 'തായ് കിളവി' ഗാനത്തിന് നേരെ വിവാദം

അത്തരം വരികൾ മാറ്റിയെഴുതണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം

27 Jun 2022 8:29 AM GMT
ഫിൽമി റിപ്പോർട്ടർ

പാട്ടിലെ വരികൾ മുതിർന്നവരോട് കാണിക്കുന്ന അനാദരവ്; ധനുഷിന്റെ തായ് കിളവി ഗാനത്തിന് നേരെ വിവാദം
X

ധനുഷ് നായകനാകുന്ന ചിത്രം 'തിരുചിത്രമ്പല'ത്തിലെ പുതിയ ഗാനത്തിന് നേരെയുള്ള വിവാദം മുറുകുന്നു. ഗാനത്തിന്റെ വരികൾ പ്രായമുള്ളവരോട് അനാദരവ് കാണിക്കുന്ന തരത്തിലാണ് എന്ന് കാണിച്ചാണ് സാമൂഹിക പ്രവർത്തകർ പരാതിയുമായി എത്തിയിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയതും ആലപിച്ചിരിക്കുന്നതും. ഗാനം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ വിമർശനം ഉയർന്നു വരുന്നത്.

ഗാനത്തിലെ ചില വരികൾ മുതിർന്നവരോട് അനാദരവ് കാണിക്കും വിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നും അതിനാൽ അത്തരം വരികൾ മാറ്റിയെഴുതണമെന്നുമാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. ഏഴു വർഷങ്ങൾക്ക് ശേഷം അനിരുദ്ധും ധനുഷും ഒന്നിക്കുന്ന ഗാനമാണ് 'തായ് കിളവി' എന്ന് തുടങ്ങുന്ന പാട്ട്. ഗാനം ഇതുവരെ നാല് മില്യണിൽ അധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സണ്‍ പിക്സേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകൻ. ചിത്രസംയോജനം പ്രസന്ന ജെ കെ.

Story highlights: Dhanush's lyrical 'Thaai Kelavi' song disrespecting elders; 'Thiruchitrambalam' movie song on trouble

Next Story