Top

കാത്തിരിപ്പുകൾക്ക് അവസാനം; ഭീഷ്മപർവ്വത്തിലെ 'പറുദീസ' നാളെയെത്തും

സുഷിൻ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

14 Jan 2022 1:22 PM GMT
ഫിൽമി റിപ്പോർട്ടർ

കാത്തിരിപ്പുകൾക്ക് അവസാനം; ഭീഷ്മപർവ്വത്തിലെ പറുദീസ നാളെയെത്തും
X

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിന്റെ ഭീഷ്മപർവ്വം. സിനിമയുടെ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതെ ഭീഷ്മപർവ്വത്തിലെ ആദ്യഗാനത്തെക്കുറിച്ചുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്.

'പറുദീസ' എന്ന് തുടങ്ങുന്ന ഗാനം നാളെ ആറ് മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സുഷിൻ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 24നാണ് ഭീഷ്മപർവത്തിന്റെ റിലീസ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് 'ഭീഷ്‍മ പർവ്വം'.

മമ്മൂട്ടിക്ക് പുറമെ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Next Story