'എന്‍ജോയി എന്‍ജാമി' 'നീയെ ഒലി' ഗാനങ്ങളില്‍ നിന്ന് അറിവ് ഒഴിവാക്കപ്പെടുന്നത് എങ്ങനെ?'; റോളിങ്ങ് സ്‌റ്റോണ്‍ മാഗസിനെ വിമര്‍ശിച്ച് പാ രഞ്ജിത്ത്
23 Aug 2021 7:42 AM GMT
ഫിൽമി റിപ്പോർട്ടർ

അന്താരാഷ്ട്ര മാഗസിനായ റോളിങ്ങ് സ്‌റ്റോണിന്റെ മുഖചിത്രത്തില്‍ നിന്ന് തമിഴ് റാപ്പര്‍ അറിവിനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി സംവിധായകന്‍ പാ രഞ്ജിത്ത്. എന്‍ജോയ് എഞ്ചാമി എന്ന ആല്‍ബം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ധീയും അറിവുമാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ വരികള്‍ രചിച്ചതും അറിവായിരുന്നു. പിന്നീട് സ്‌പ്പോട്ടിഫൈക്ക് വേണ്ടി ഡിജെ സ്‌നേക്ക് ചെയ്ത റീമിക്‌സോടെ ഗാനം ആഗോളതലത്തില്‍ തരംഗമായിരുന്നു. എന്നാല്‍ സ്‌പോട്ടിഫൈ ആദ്യം പങ്കുവെച്ച പോസ്റ്റിലും അറിവിന്റെ പേര് ഇല്ലായിരുന്നു.
ഇപ്പോഴിതാ റോളിങ്ങ് സ്‌റ്റോണ്‍ മാഗസിനില്‍ നിന്നും അറിവിനെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് ചോദ്യം ചെയ്താണ് പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തത്. കവര്‍ ഫോട്ടോയില്‍ ധീയും, നീയെ ഒലി പാടിയ ഷാന്‍ വിന്‍സെന്റുമാണ് ഉള്ളത്. അറിവിന്റെ പേര് പോലും എവിടെയും പരാമര്‍ശിച്ചിരുന്നില്ല.
'നീയേ ഒലിയുടെ രചയ്താവും എഞ്ചോയി എഞ്ചാമയുടെ രചയ്താവും ഗായകനുമായ അറിവിനെ ഒരിക്കല്‍കൂടി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഒഴിവാക്കലുകളെ കുറിച്ചാണ് ഈ രണ്ട് ഗാനങ്ങളും പറയുന്നത് എന്ന് മനസിലാക്കാന്‍ റോളിങ്ങ് സ്‌റ്റോണിനും ജോയിന്‍ മാജാക്കും വലിയ ബുദ്ധിമുട്ടാണോ?' - പാ രഞ്ജിത്ത്
പാ രഞ്ജിത്തിന്റെ ട്വീറ്റിന് പിന്നാലെ റോളിങ്ങ് സ്‌റ്റോണ്‍ അറിവിനെ പരാമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അമിത് കൃഷ്ണല്‍ സംവിധാനം ചെയ്ത എഞ്ചോയി എഞ്ചാമി എന്ന ഗാനം എ ആര്‍ റഹ്‌മാന്റെ മാജ്ജാ എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.
Next Story