

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ച് 92,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,505 രൂപ നല്‍കണം. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,551രൂപ നല്‍കണം. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,413 രൂപ നല്‍കണം.
കഴിഞ്ഞ മാസം ഒരു ലക്ഷം എത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില കുറഞ്ഞ് 90,000ത്തിനും 89,000ത്തിനും ഇടയില്‍ നിന്ന് കറങ്ങുന്ന സാഹചര്യമാണ് അടുത്ത ദിവസം വരെ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും സ്വര്‍ണവില 92,000ത്തില്‍ എത്തുകയായിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ 'ഷട്ട്ഡൗണ്‍' റെക്കോര്‍ഡിട്ട് 42-ാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മയും സ്വര്‍ണം സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് ഉയരുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്ന് ഡിസംബറില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കൂടുതലാണ് ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ട്രംപ് പ്രധാനമായും നടപ്പിലാക്കിയ ഇറക്കുമതി തീരുവ രാജ്യങ്ങളില്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം പ്രവര്‍ത്തികളിലൂടെയെല്ലാം സാമ്പത്തിക അസന്തുലിതാവസ്ഥയും രാഷ്ട്രീയ അപകടസാധ്യതയും വര്‍ദ്ധിക്കാനുള്ള സാധ്യതയേറെയാണ്. യുഎസ് ഡോളര്‍ ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുമ്പോള്‍ സ്വര്‍ണത്തിന്റെ ആവശ്യകത കൂടുകയും അതിനെ തുടര്‍ന്ന് സ്വര്‍ണവില ഉയരാനുള്ള സാധ്യത ഏറെയാണെന്നും പറയുകയാണ് സാമ്പത്തിക വിദഗ്ധന്‍ ഡോ മാര്‍ട്ടിന്‍ പാട്രിക്.
Content Highlights: Gold price today