റാണ എനിക്കെതിരെ ലീഗൽ ആയി നീങ്ങും എന്ന് കരുതി, കാന്ത ഞാൻ ഉപേക്ഷിക്കാനിരുന്ന സിനിമ: ദുൽഖർ സൽമാൻ

'ലക്കി ഭാസ്കറിന് മുൻപ് ഷൂട്ട് ചെയ്യാനിരുന്ന സിനിമ ആയിരുന്നു കാന്ത'

റാണ എനിക്കെതിരെ ലീഗൽ ആയി നീങ്ങും എന്ന് കരുതി, കാന്ത ഞാൻ ഉപേക്ഷിക്കാനിരുന്ന സിനിമ: ദുൽഖർ സൽമാൻ
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ലക്കി ഭാസ്കറിനും മുൻപ് ചെയ്യാനിരുന്ന സിനിമ ആയിരുന്നു കാന്ത എന്നും സിനിമയുടെ ഷൂട്ട് വൈകിയപ്പോൾ ചിത്രം ഉപേക്ഷിച്ച് മറ്റൊരു സിനിമയിലേക്ക് പോകാൻ വരെ ആലോചിച്ചെന്ന് പറയുകയാണ് ദുൽഖർ സൽമാൻ.

'ലക്കി ഭാസ്കറിന് മുൻപ് ഷൂട്ട് ചെയ്യാനിരുന്ന സിനിമ ആയിരുന്നു കാന്ത. പിന്നെ ഒരു സമയത്ത് ലക്കി ഭാസ്കറിന് ഒപ്പം കാന്ത ഷൂട്ട് ചെയ്യാം എന്ന നിലയിലെത്തി. ഒടുവിൽ രണ്ട് സിനിമയ്ക്ക് മാച്ച് ആകുന്ന തരത്തിലുള്ള ലുക്ക് ടെസ്റ്റ് ഒക്കെ ഞാൻ ചെയ്തു. കാന്ത കാരണമാണ് ഞാൻ ലക്കി ഭാസ്കറിൽ ക്ലീൻ ഷേവ് ലുക്കിൽ വരാൻ കാരണം. ലുക്ക് ടെസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ട് സിനിമകളുടെ സംവിധായകരും അവിടെ ഉണ്ടായിരുന്നു. ഇതെല്ലാം ചെയ്തിട്ടും കാന്തയുടെ ഷൂട്ട് തുടങ്ങിയില്ല. ലക്കി ഭാസ്കറിന്റെ ഷൂട്ട് തീരുകയും ചെയ്തു. ഒരു പോയിന്റിൽ കാന്ത ഉപേക്ഷിച്ച് മറ്റൊരു സിനിമയിലേക്ക് പോകാം എന്ന് വരെ ഞാൻ ആലോചിച്ചു. അങ്ങനെ ഞാനും റാണയും തമ്മിൽ സംസാരമായി. ഒരു പോയിന്റിൽ അവർ ലീഗൽ ആയി നീങ്ങുമോ എന്നുവരെ ഞാൻ ചിന്തിച്ചു', ദുൽഖറിന്റെ വാക്കുകൾ.

സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Dulquer Salmaan talks about Kaantha

dot image
To advertise here,contact us
dot image