കൊല്ലത്ത് ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം; പ്രതി ഓടി രക്ഷപ്പെട്ടു

ഭിന്നശേഷിക്കാരുടെ കംപാര്‍ട്‌മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു

കൊല്ലത്ത് ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം; പ്രതി ഓടി രക്ഷപ്പെട്ടു
dot image

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്‌മെന്റില്‍ വച്ചായിരുന്നു അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമുണ്ടായത്.

കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ ഇന്നലെയാണ് സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്‌മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Content Highlights: Handicapped youth attacked by men in Kollam

dot image
To advertise here,contact us
dot image