

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന നിർദേശവുമായി മുന്‍ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി. ടീമിന്റെ ഭാവിയെ മുന്നിൽ നിർത്തി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നും ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ഹര്‍മന് ബാറ്ററായും ഫീല്‍ഡറായും ടീമില്‍ തുടരാന്‍ കഴിയും. ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും താരത്തിനാകും. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഇതിലും മികച്ചൊരു സമയം ഇനി ലഭിക്കില്ല. ശാന്താ രംഗസ്വാമി വ്യക്തമാക്കി.
ഇക്കാര്യത്തിൽ പുരുഷ ക്രിക്കറ്റിനെ മാതൃകയാക്കാമെന്നും അവർ പറഞ്ഞു. നിലവിൽ 2027 ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.
അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. അടുത്ത ഏകദിന ലോകകപ്പില്‍ താരം കളിക്കുമോ എന്നുറപ്പില്ല.
Content Highlights:Harmanpreet Kaur Should Step Down 'In India's Interest': Ex-captian