ആർബിഐയുടെ പക്കലുള്ള സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിൽ വൻ വർദ്ധന; 12 മാസം കൊണ്ട് വർദ്ധിച്ചത് 25.45 മെട്രിക് ടൺ

880.18 ടണ്ണായാണ് ആർബിഐയുടെ പക്കലുള്ള സ്വർണത്തിൻ്റെ കരുതൽ ശേഖരം വർദ്ധിച്ചിരിക്കുന്നത്

ആർബിഐയുടെ പക്കലുള്ള സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിൽ വൻ വർദ്ധന; 12 മാസം കൊണ്ട് വർദ്ധിച്ചത് 25.45 മെട്രിക് ടൺ
dot image

2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ്ബാങ്കിൻ്റെ സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിൽ കുത്തനെയുള്ള വർദ്ധനവ്. കഴിഞ്ഞ ഒരുവർഷം കൊണ്ട് സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിൽ 25.45 മെട്രിക് ടണ്ണിൻ്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സെപ്റ്റംബറിൽ 854.73 മെട്രിക് ടൺ ഉണ്ടായിരുന്ന കരുതൽ ശേഖരം 2025 സെപ്റ്റംബർ ആകുമ്പോഴേയ്ക്കും 880.18 ടണ്ണായാണ് ആർബിഐയുടെ പക്കലുള്ള സ്വർണത്തിൻ്റെ കരുതൽ ശേഖരം വർദ്ധിച്ചിരിക്കുന്നത്.

നിലവിലെ 880.18 മെട്രിക് ടൺ സ്വർണശേഖരത്തിൽ 575.82 മെട്രിക് ടണ്ണും ആഭ്യന്തരമായാണ് ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. 290.37 മെട്രിക് ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 13.99 മെട്രിക് ടൺ സ്വർണ നിക്ഷേപമായാണ് ശേഖരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ (യുഎസ് ഡോളർ) സ്വർണ്ണത്തിന്റെ പങ്കിൽ വൻ വർദ്ധന രേഖപ്പെടുത്തിയതായാണ് കണക്കുകൾ പറയുന്നത്. 2025 മാർച്ച് അവസാനമുണ്ടായിരുന്ന 11.70 ശതമാനത്തിൽ നിന്ന് 2025 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 13.92 ശതമാനമായി ഇത് വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ഫോറെക്സ് കരുതൽ ശേഖരം 2024 സെപ്റ്റംബർ അവസാനത്തോടെ 705.78 ബില്യൺ ഡോളറിൽ നിന്ന് 2025 സെപ്റ്റംബർ അവസാനത്തോടെ 700.09 ബില്യൺ ഡോളറായി നേരിയ തോതിൽ കുറവ് രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിദേശനാണ്യ കരുതൽ ശേഖര മാനേജ്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശ ലക്ഷ്യങ്ങൾ ലോകത്തിലെ പല കേന്ദ്ര ബാങ്കുകളുടെയും ലക്ഷ്യങ്ങൾക്ക് സമാനമാണെന്നും ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: RBI's gold reserve rises to 880 metric tonnes at September

dot image
To advertise here,contact us
dot image