

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരവധി പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ട് നമ്മള്‍ കാണാറുണ്ട്. ഒരിക്കല്‍ സച്ചിന്‍ നികുതി ഉദ്യോഗസ്ഥരോട് താന്‍ ഒരു ക്രിക്കറ്റ് കളിക്കാരനല്ല അഭിനേതാവാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 58 ലക്ഷം രൂപ നികുതി ഇനത്തില്‍ ലാഭിക്കാന്‍ സാധിച്ചുവെന്ന് Taxbuddy.com സ്ഥാപകന്‍ സുജിത് ബംഗാര്‍ പറയുന്നു.
2002-03 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ കമ്പനികളായ ഇഎസ്പിഎന്‍, പെപ്‌സി, വിസ തുടങ്ങിയ പരസ്യങ്ങളില്‍ നിന്ന് ഏകദേശം 5.92 കോടി രൂപ സച്ചിന് ലഭിച്ചു. ഈ വരുമാനത്തെ ക്രിക്കറ്റില്‍ നിന്ന് ലഭിച്ച വരുമാനം ആയി കണക്കാക്കുന്നതിനുപകരം സെക്ഷന്‍ 80RR പ്രകാരം 30 ശതമാനം കിഴിവിന് ശ്രമിക്കാൻ സച്ചിൻ തീരുമാനിക്കുകയായിരുന്നു. അഭിനേതാക്കള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവർക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന പ്രൊഫഷണൽ വരുമാനത്തിനുള്ള നികുതി ആനുകൂല്യമായ സെക്ഷന്‍ 80RR പ്രകാരം 30 ശതമാനം കിഴിവ് (1.77 കോടി രൂപ) നേടിയെടുക്കാനായിരുന്നു സച്ചിൻ്റെ തീരുമാനം. എന്നാല്‍ ഈ നീക്കത്തിനെതിരെ ആദായനികുതി ഓഫീസര്‍ പ്രതികരിച്ചു. നിങ്ങള്‍ ഒരു ക്രിക്കറ്റ് കളി താരമാണെന്നും ഈ വരുമാനത്തെ മറ്റ് സ്രോതസുകളുടെ കീഴില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസറുടെ മറുപടി.
Sachin Tendulkar wasn’t a “cricketer.”
— Sujit Bangar (@sujit_bangar) October 26, 2025
He claimed he was an actor—to save ₹ 58 lakhs in taxes
Tax officer slapped a demand and penalty on him.
But here’s how Master blaster proved himself as an “Actor” and not a cricketer and won the case 🧵👇 pic.twitter.com/yaKhUfpmmd
എന്നാല്‍ പിന്മാറാന്‍ സച്ചിന്‍ തയ്യാറായില്ല. 'ഞാന്‍ മോഡലിംഗും അഭിനയവും ചെയ്യാറുണ്ട് അതൊരു നടൻ്റെ തൊഴിലാണ് 80RR അതിന് ബാധകമാണ്'- ഇതായിരുന്നു സച്ചിന്റെ മറുപടി. സച്ചിന്റെ വിശദീകരണത്തോട് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ (ITAT) യോജിക്കുകയും സെക്ഷന്‍ 80RR അവകാശവാദം അംഗീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സച്ചിൽ ഇളവ് ആവശ്യപ്പെട്ട വരുമാനത്തിന് 58 ലക്ഷം രൂപയാണ് നികുതി ഇളവ് ലഭിച്ചത്. പിന്നീട് കമ്പനികള്‍ക്കായുള്ള പരസ്യങ്ങളില്‍ സച്ചിന്‍ പ്രത്യക്ഷപ്പെടുന്നത് 'അഭിനയം' ആയി കണക്കാക്കപ്പെട്ടു.
Content Highlights: Sachin Tendulkar Once Saved Rs 58 Lakh In Income Tax