
ഇന്ന് വന്‍ മുന്നേറ്റം നടത്തി ഓഹരിവിപണി. ബിഎസ്ഇ സെന്‍സെക്സ് 850 പോയിന്റിലെത്തി. സെന്‍സെക്സ് 83,500 പോയിന്റിന് മുകളിലെത്തി. നിഫ്റ്റി 25,600 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഓഹരി വിപണിയുടെ പ്രധാന മുന്നേറ്റത്തിന് കാരണം ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ കുതിപ്പാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്സി ലൈഫ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
ഇന്ന് സ്വര്‍ണവിലയും കുതിച്ചുയരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം.
സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
Content Highlights: Stock market makes huge leap banking sector also sees a surge