രൂപയ്ക്ക് വന്‍ മുന്നേറ്റം; ഓഹരിവിപണിയും നേട്ടത്തില്‍

88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്

രൂപയ്ക്ക് വന്‍ മുന്നേറ്റം; ഓഹരിവിപണിയും നേട്ടത്തില്‍
dot image

ഡോളറിനെതിരെ വന്‍ മുന്നേറ്റം നടത്തി രൂപ. 56 പൈസയുടെ മുന്നേറ്റത്തോടെയാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ തിരിച്ചു വരവ് നടത്തിയത്. 88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണ വില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് തുണയായത്.

ഓഹരി വിപണിയും ഇന്ന് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം, സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11815 രൂപയായി.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Content Highlights: Rupee gains stock market also gains

dot image
To advertise here,contact us
dot image