
കഴിഞ്ഞ ആഴ്ച ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. 1,94,148 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ ആഴ്ചയില്‍ സെന്‍സെക്സ് 1,293 പോയിന്റ് ആണ് മുന്നേറിയത്.
ടിസിഎസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 45,678 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ് 28,125 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 25,135 കോടി, ഭാരതി എയര്‍ടെല്‍ 25,089 കോടി, റിലയന്‍സ് 25,035 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികള്‍ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ എല്‍ഐസിക്ക് 4,648 കോടി രൂപയുടെയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 3,571 കോടിയുടെയും നഷ്ടം ഉണ്ടായി.
അതേസമയം, സ്വര്‍ണവിലയും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയാണ് വില. ഇന്നലെ ഇത് 11,390 ആയിരുന്നു. 75 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 91720 ആയി. കഴിഞ്ഞ ദിവസത്തില്‍ നിന്നും 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അധികം വൈകാതെ പവന്റെ വില ഒരു ലക്ഷം കടന്നേക്കും എന്നാണ് അനുമാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം ഒരു പവന് മുടക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
Content Highlights: Eight companies made profits in the stock market last week these companies suffered losses