
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതിനൊപ്പം നാശനഷ്ടങ്ങളും സംഭവിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ സംഭവിക്കുന്ന ജീവന് നഷ്ടപ്പെടുന്നതിനും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിനും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ എന്താണെന്ന് വിശദീകരിക്കുകയാണ് അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സിന്റെ ബിസിനസ് മേധാവി സൗരവ് ബിശ്വാസ്.
ഇന്‍ഷുറന്‍സ് കവറേജില്‍ സാധാരണയായി മൂന്ന് പ്രധാന ഘടകങ്ങളാണ് ഉള്‍പ്പെടുന്നത് വിമാനത്തിന്റെ ബോഡിക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍, യാത്രക്കാരുടെ നിയമപരമായ ബാധ്യത, മൂന്നാം കക്ഷി ബാധ്യത. യാത്രക്കാരുടെ പരിക്ക് അല്ലെങ്കില്‍ മരണം എന്നിവയാണ് യാത്രക്കാരുടെ നിയമപരമായ ബാധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്,. ഭൂമിയിലുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, മരണം അല്ലെങ്കില്‍ സ്വത്ത് നാശനഷ്ടങ്ങള്‍ക്കാണ് മൂന്നാം കക്ഷി നിയമപരമായ ബാധ്യത. ഈ രണ്ട് ബാധ്യതാ ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ്കാരും റീഇന്ഷുറന്സ്കാരും വഹിക്കണം. വിമാനം പൂര്‍ണ്ണമായും നശിച്ച് നന്നാക്കാന്‍ കഴിയാതെ വീണ്ടെടുക്കാവുന്ന ഭാഗങ്ങളും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശം 130 മില്യണ്‍ ഡോളര്‍ വരെ അതായത് വിമാനത്തിന് 80 മില്യണ്‍ ഡോളറും ബാധ്യതകള്‍ക്ക് 50 മില്യണ്‍ ഡോളറും നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അതേസമയം, അപകടത്തില്‍ പരിക്കേറ്റവര്‍ക്കോ മരിച്ചവരുടെ ബന്ധുക്കള്‍ക്കോ നിയമപരമായ ബാധ്യത നഷ്ടപരിഹാരം ഉറപ്പാക്കുന്നു. കൂടാതെ ഇലക്ട്രോണിക്സ് ഉള്‍പ്പെടെയുള്ള ബാഗേജ് നഷ്ടവും എയര്‍ലൈന്‍ ഇന്‍ഷുറന്‍സിന് കീഴില്‍ ഉള്‍പ്പെടുന്നു. ഒപ്പം വ്യക്തിഗത യാത്രാ ഇന്‍ഷുറന്‍സ് ഉള്ള യാത്രക്കാര്‍ക്ക് അടിയന്തര മെഡിക്കല്‍ ചെലവുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായേക്കാം.
വിമാന മൂല്യത്തിന് പുറത്തുള്ള മറ്റ് ബാധ്യതകള്‍ ബാധ്യതാ ക്ലെയിമുകളുടെ പരിധിയില്‍ വരുന്നു, ഇതില്‍ നേരത്തെ സൂചിപ്പിച്ച യാത്രക്കാരുടെ നിയമപരമായ ബാധ്യതയും മൂന്നാം കക്ഷി ബാധ്യതയും ഉള്‍പ്പെടുന്നു. ബാധ്യതാ ക്ലെയിം തുകകള്‍ പോളിസി ഘടനയെ ആശ്രയിച്ചായിരിക്കും അറിയാന്‍ കഴിയുക. മിക്ക സാഹചര്യങ്ങളിലും ബാധ്യതാ ക്ലെയിമുകള്‍ പരിഹരിക്കാന്‍ വളരെ സമയമെടുത്തേക്കാം. സാധാരണയായി 2 മുതല്‍ 3 വര്‍ഷം വരെ അല്ലെങ്കില്‍ അതില്‍ കൂടുതലാകാനാണ് സാധ്യത.
Content Highlights: Air India crash: What does airline insurance cover and how long does it take for settlement?