വെളിച്ചെണ്ണയ്‌ക്കൊക്കെ എന്താ വില, ഒറ്റവര്‍ഷം കൊണ്ട് കൂടിയത് ഇരട്ടി തുക

വെളിച്ചെണ്ണയ്ക്ക് ഒരു വര്‍ഷംകൊണ്ട് കൂടിയത് ഇരട്ടി തുക

dot image

തേങ്ങയുടെയും വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുകയാണ്. തിങ്കളാഴ്ച ലിറ്ററിന് 350 രൂപയാണ് വിപണിയില്‍ ഈടാക്കുന്നത്. ഒരു വര്‍ഷംകൊണ്ട് ഇരട്ടി വിലയാണ് കൂടിയിരിക്കുന്നത്. പച്ച തേങ്ങയ്ക്ക് കിലോ 68 രൂപയും കൊപ്രയുടെ വില ക്വിന്റലിന് 21,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

ഇതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വര്‍ധവ് വന്നിട്ടുണ്ട്. അധികം വൈകാതെ വെളിച്ചെണ്ണ വില 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തേങ്ങയുടെ വില കൂടിയത് കര്‍ഷകര്‍ക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ ലഭിക്കാത്തതും നാളികേരവുമായി ബന്ധപ്പെട്ട വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസംതോറും വില കൂടുന്നത് ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.

തേങ്ങ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ആഭ്യന്തര വ്യവസായ മേഖലയിലെ ശക്തിപ്പെടുത്താന്‍ പച്ചതേങ്ങയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണിത്. ലോകത്തെ പ്രമുഖ നാളികേര ഉത്പാദക രാജ്യമായ ഇന്തോനേഷ്യ ആറ് മാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തേങ്ങയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കായി ചൈന മറ്റിടങ്ങളില്‍നിന്നൊക്കെ തേങ്ങ ശേഖരിക്കുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.

Content Highlights :The price of coconut oil has doubled in a year, increasing by Rs 350 per liter.

dot image
To advertise here,contact us
dot image