സ്വർണത്തിന്‍റെ കാര്യം മറക്കേണ്ടി വരും; പിടിവിട്ട് വില: 1.25 ലക്ഷം കൊടുത്താലും ഒരു പവന്‍റെ മാല കിട്ടില്ല

സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് സ്വർണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

സ്വർണത്തിന്‍റെ കാര്യം മറക്കേണ്ടി വരും; പിടിവിട്ട് വില:  1.25 ലക്ഷം കൊടുത്താലും ഒരു പവന്‍റെ മാല കിട്ടില്ല
അജ്മല്‍ എം കെ
3 min read|26 Jan 2026, 11:18 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ സമീപ ദിവസങ്ങളില്‍ വലിയ കുതിപ്പാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരോ ദിവസവും മുന്നേറ്റം നടത്തുന്ന സ്വർണം വിലയില്‍ പുതിയ റെക്കോർഡുകള്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ കുതിപ്പിന്റെ പ്രതിഫലനമെന്നോണമാണ് കേരള വിപണിയിലും വില മുന്നോട്ട് കുതിക്കുന്നത്. സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് സന്തോഷകരമായ കാര്യമാണെങ്കിലും സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ ആശങ്കയാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്.

ഇന്നത്തെ സ്വർണവില

സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് സ്വർണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്‍റെ വില്‍പ്പന വില ഗ്രാമിന് 375വർധനവോടെ വില 14915 ലേക്ക് എത്തി. പവന്‍റെ വില 3000 കൂടി 119320 രൂപയായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. സമാനമായ രീതിയില്‍ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ വർധിച്ച് 12255 രൂപയും പവന് 2480 രൂപ വർധിച്ച് 98040 രൂപയുമായി. 14 കാരറ്റിന് പവന് 76320 രൂപയും 9 കാരറ്റിന് 49200 രൂപയുമാണ് ഇന്നത്തെ വില്‍പ്പന വില.

22 കാരറ്റിന്‍റെ പവന്‍ വില 119320 രൂപയായതോടെ ഒരു പവന്‍റെ ആഭരണം വാങ്ങണമെങ്കില്‍ 1.30 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും. വില്‍പ്പന വിലയ്ക്ക് പുറമെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി 3 ശതമാനം ജിഎസ്ടി, ഹാള്‍മാർക്കിങ് ചാർജ് എന്നിവകൂടി ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരും.

ആഗോള വിപണിയിലെ സ്വർണവില

ആഗോളവിപണിയില്‍ സ്വർണവില റെക്കോർഡ് നിരക്കില്‍ എത്തിയതിന് പിന്നാലെയാണ് കേരളത്തിലും കുതിപ്പുണ്ടായത്. ഇന്നത്തെ വർധനവോടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 117520 രൂപ എന്ന റെക്കോർഡ് മറികടക്കുകയും ചെയ്തു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതല്‍ മോശമായതോടെ സ്വർണ വില ചരിത്രത്തില്‍ ആദ്യമായി ട്രോയ് ഔണ്‍സിന് 5000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം മുന്നേറിയ വില 5090 ഡോളർ എന്ന നിരക്കിലേക്ക് വരെ എത്തി. നിലവില്‍ 10 ഡോളർ ഇടിഞ്ഞ് 5080 എന്ന നിരക്കിലാണ് വ്യാപാരം.

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24 - 1,16,320

Content Highlights: Gold prices in Kerala witnessed a sharp rise today, with the 22K gold pavan rate increasing by Rs 3,000.

dot image
To advertise here,contact us
dot image