ഇത് ഇവിടെയൊന്നും നിൽക്കില്ല, കുതിച്ചു കയറി ബിറ്റ്‌കോയിൻ; വില ഒരു കോടി രൂപയിലേക്ക്

ബിറ്റ്‌കോയിൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ക്രിപ്‌റ്റോ കറൻസിയായ ഈഥർ കോയിന്റെ വില ഇടിയുകയാണ് ഉണ്ടായത്

dot image

അമേരിക്ക - ചൈന തീരുവ തർക്കത്തിൽ സമവായം ഉണ്ടായതോടെ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില വീണ്ടും കുതിച്ച് കയറുന്നു. നേരത്തെ ഇരുരാജ്യങ്ങളും തീരുവ ചുമത്താൻ തീരുമാനിച്ചതോടെ ബിറ്റ്‌കോയിന്‍റെ വില ഇടിഞ്ഞിടുന്നു. എന്നാൽ ബുധനാഴ്ച ക്രിപ്‌റ്റോ റെക്കോർഡ് വിലയിലേക്ക് ഉയരുകയായിരുന്നു.

ബുധനാഴ്ച ബിറ്റ്‌കോയിൻ വില 109760.08 ഡോളറായി ഉയർന്നിരുന്നു (ഇന്ത്യൻ രൂപ 94,31,546.47 ) വെെകാതെ ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളറിലേക്ക് ബിറ്റ്‌കോയിൻ വില വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഇതോടെ ഒരു ബിറ്റ്‌കോയിന് ഒരു കോടിയിലധികം രൂപ വില വരും.

കഴിഞ്ഞ ജനുവരിയിലാണ് ബിറ്റ്‌കോയിൻ റെക്കോർഡ് വില കടന്നത്. പിന്നീട് വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ ക്രിപ്‌റ്റോ നയങ്ങളും ബിറ്റ്‌കോയിൻ വിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം ബിറ്റ്‌കോയിൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ക്രിപ്‌റ്റോ കറൻസിയായ ഈഥർ കോയിന്റെ വില ഇടിയുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഈഥർ കോയിൻ 0.5% ഇടിഞ്ഞിരുന്നു.

Content Highlights: Bitcoin price may soar to Rs 1 crore

dot image
To advertise here,contact us
dot image