5 വര്‍ഷംകൊണ്ട് 35 ലക്ഷം രൂപ സമ്പാദിക്കാം. ആകര്‍ഷകമായ പലിശ നിരക്ക്; സുരക്ഷിതമായ സമ്പാദ്യ പദ്ധതി

ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ് ഈ പദ്ധതി

5 വര്‍ഷംകൊണ്ട് 35 ലക്ഷം രൂപ സമ്പാദിക്കാം. ആകര്‍ഷകമായ പലിശ നിരക്ക്;  സുരക്ഷിതമായ സമ്പാദ്യ പദ്ധതി
dot image

പോസ്റ്റ് ഓഫീസുകളിലൂടെ നടത്താവുന്ന ഒരു സുരക്ഷിതമായ നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ്‌സി). ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ് ഈ പദ്ധതി. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കാം. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ പരമാവധി പരിധിയില്ലാതെ പണം നിക്ഷേപിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി അവരുടെ പേരില്‍ മുതിര്‍ന്നവര്‍ക്കും നിക്ഷേപിക്കാവുന്നതാണ്.

National Savings Certificate

പദ്ധതിയുടെ ആകര്‍ഷണം കോമ്പൗണ്ടിങ് ഇഫക്ട്

എന്‍എസ്‌സി യുടെ ഏറ്റവും വലിയ ആകര്‍ഷണം കോമ്പൗണ്ടിങ് ഇഫക്ടാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപമാണ് നിങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തിനുളളില്‍ 36.47 ലക്ഷം രൂപയായി വളരും. 11.47 ലക്ഷം രൂപയോളം പലിശ ലഭിക്കുകയും ചെയ്യും.

സ്‌കീമിന് കീഴില്‍ തുറക്കാവുന്ന അക്കൗണ്ടുകള്‍

സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് അക്കൗണ്ട് -ഇത് പ്രായപൂര്‍ത്തിയായവര്‍ക്ക് തുറക്കാവുന്ന അക്കൗണ്ടാണ്. അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 10 വയസു തികഞ്ഞ ഒരു മൈനര്‍ക്കുവേണ്ടി തുറക്കാം.

ജോയിന്റ് എ-ടൈപ്പ് അക്കൗണ്ട് - ഈ തരത്തിലുള്ള അക്കൗണ്ട് മൂന്ന് മുതിര്‍ന്നവരുടെ പേരില്‍ സംയുക്തമായി തുറക്കാവുന്നതാണ്. ഇത് എല്ലാ ഉടമകള്‍ക്കും സംയുക്തമായി ലഭിക്കും.

ജോയിന്റ് ബി-ടൈപ്പ് അക്കൗണ്ട് - ഇൗ അക്കൗണ്ട് 3 മുതിര്‍ന്നവരുടെ വരെ പേരില്‍ സംയയുക്തമായി തുറക്കാവുന്നതാണ്. ഇത് അക്കൗണ്ട് ഉടമകളില്‍ ആര്‍ക്കെങ്കിലും അല്ലെങ്കില്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയായവര്‍ക്കും ലഭിക്കും.

National Savings Certificate

ആനുകൂല്യങ്ങള്‍

  • നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുക വഴി വാര്‍ഷികമായി 7.7 ശതമാനം പലിശനിരക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
  • ഇതിന് പരമാവധി നിക്ഷേപ പരിധി ഇല്ല.
  • അക്കൗണ്ട് 5 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കും.
  • ബാങ്കുകളില്‍ പണയംവച്ചുള്ള വായ്പ്പാ സൗകര്യം ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കാം

  • അപേക്ഷകന് അടുത്തുളള പോസ്റ്റ് ഓഫീസ് ബ്രാഞ്ച് അല്ലെങ്കില്‍ നിയുക്ത ബാങ്ക് സന്ദര്‍ശിക്കാവുന്നതാണ്.
  • അപേക്ഷാഫോം ഔദ്യേഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  • അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യുക.
  • ഡിക്ലറേഷനും നോമിനേഷന്‍ വിശദാംശങ്ങളും പരിശോധിക്കുക.
  • പ്രാരംഭ നിക്ഷേപ തുക സഹിതം അപേക്ഷാഫോം സമര്‍പ്പിക്കുക.
National Savings Certificate

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വേണ്ട രേഖകള്‍

  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • ആധാര്‍കാര്‍ഡ്
  • പാന്‍ കാര്‍ഡ്
  • വയസ് തെളിയിക്കുന്ന രേഖ
  • തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും

Content Highlights :Post Office's savings scheme where you can earn Rs 35 lakh in 5 years. Know about National Savings Certificate





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image