സ്വർണവില താഴേക്ക് ഇറങ്ങുന്നോ? ഇന്ന് വന്‍ ഇടിവ്; സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്, ഇന്നലെയും ഇന്നുമായി കുറഞ്ഞത് 5240 രൂപ. ഇന്നത്തെ വില അറിയാം

സ്വർണവില താഴേക്ക് ഇറങ്ങുന്നോ? ഇന്ന് വന്‍ ഇടിവ്; സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാം
dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസമായി വര്‍ധിച്ച് നിന്ന വില ഇന്നലെ രാവിലെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയുമായി വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തി. വെള്ളിവിലയും ഇന്നലെ റെക്കോര്‍ഡ് മുന്നേറ്റമാണ് ഉണ്ടായിരുന്നത്. ഇന്ന് വെള്ളിവിലയും ഇടിഞ്ഞിട്ടുണ്ട്. ആഗോളവിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ തിരിച്ചുവരവാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയാനുളള മറ്റൊരു കാരണം. സ്‌പോട്ട് സ്വര്‍ണവില 0.9 ശതമാനം ഇടിഞ്ഞ് 5,346.42ഡോളറിലെത്തി.

Gold prices in the state January 30

ഇന്നത്തെ സ്വര്‍ണവില

ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,25,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 655 രൂപ കുറഞ്ഞ് 15,640 രൂപയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഗ്രാമിന് 16,295 രൂപയും പവന് 1,30,360 രൂപയുമായിരുന്നു. ഒരു പവന് 5240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 535 രൂപ കുറഞ്ഞ് 12,845 രൂപയിലെത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 1,02,760 രൂപയാണ് വില. വെള്ളിവിലയിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ ഒരു ഗ്രാമിന് 410 രൂപയും 10 ഗ്രാമിന് 4,100 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 395 രൂപയും 10 ഗ്രാമിന് 3,950 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണത്തിന് ഇന്നലെയും ഇന്നും ഉണ്ടായ വിലക്കുറവും, വെള്ളിയുടെ വില കുറഞ്ഞതും ആശ്വാസമായി കണക്കുകൂട്ടാമെങ്കിലും ഈ മാസം ഉണ്ടായ വിലക്കയറ്റം സമാനതകളില്ലാത്തതാണ്. യുഎസും മറ്റ് ലോക ശക്തികളും തമ്മിലുള്ള ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോഹങ്ങള്‍ക്കും ഭൗതിക ആസ്തികള്‍ക്കുമുളള ആവശ്യകത വര്‍ധിപ്പിച്ചു. യുഎസ് സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും യുഎസ് പലിശ നിരക്കുകളെക്കുറിച്ചുളള അനിശ്ചിതത്വവും ലോഹ വിപണികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്.

Gold prices in the state January 30

Also Read:

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24- 1,16,320

ജനുവരി 26 - 1,19,320

ജനുവരി 27 - 1,19,320

ജനുവരി 28 - 1,22,520

ജനുവരി 29 - 1,30,360

Content Highlights :Gold prices in the state fell today, January 30, to a low of Rs. 5,240 between yesterday and today.

dot image
To advertise here,contact us
dot image