സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍;ഗ്രാമിന് 16,000 കടന്നു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. പ്രവചനാതീതമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍;ഗ്രാമിന് 16,000 കടന്നു
dot image

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം ഇന്നും തുടരുകയാണ് ഉണ്ടായത്. ചരിത്രകുതിപ്പാണ് വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡിന്റെ പലിശ നയം, ട്രംപ്-ജെറോം പവല്‍ ഭിന്നത എന്നിവയെല്ലാമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം . അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇന്ന് സ്വര്‍ണവിലയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഡോളര്‍ ദുര്‍ബലമാകുന്നതും വിലയിലെ മാറ്റത്തിന് കാരണമായിട്ടുണ്ട്.

gold rate jan29

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വിപണിവില. ഒരുപവന്‍ സ്വര്‍ണം ആഭരണമായി വാങ്ങാന്‍ ഇന്ന് 1.40 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഇന്നലെ ആദ്യമായി 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നിരുന്നു. 13,465 രൂപയാണ് 18 കാരറ്റ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് 1,07,720 രൂപയും. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഇന്നലെ ഒരു ഗ്രാം വെളളിക്ക് 380 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 410 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് 4,100 രൂപയാണ് ഇന്നത്തെ വിപണിവില.

gold rate jan29

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24- 1,16,320

ജനുവരി 26 - 1,19,320

ജനുവരി 27 - 1,19,320

ജനുവരി 28 - 1,22,520

Content Highlights : Gold prices in Kerala hit their highest on January 27 today, crossing Rs. 16,000 per gram

dot image
To advertise here,contact us
dot image