

ദിവസങ്ങളായി കുതിച്ചുയർന്ന സ്വർണവില കഴിഞ്ഞദിവസം വൈകുന്നേരം മുതൽ താഴേക്ക് പതിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയും വിലയിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചയോടെ വീണ്ടും വില ഇടിഞ്ഞുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഉയർന്ന് വന്ന വെള്ളിവിലയും താഴേക്ക് പോകുന്നുണ്ട്.
നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1040രൂപ കുറഞ്ഞ് 1,24,080രൂപയായി. ഗ്രാമിന് 130രൂപ കുറഞ്ഞ് 15,510രൂപയാണ് നിലവിലെ വില. അതേസമയം 18കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 840 രൂപ കുറഞ്ഞ് 1,01,920രൂപയാണ് വില. ആഗോളവിപണയിലെ വിലക്കുറവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ തിരിച്ചുവരവും രണ്ട് ലോഹങ്ങളുടെയും വിലയെ സ്വാധീനിച്ചിരിക്കുന്നത്.

ജനുവരി 1 - 99,040
ജനുവരി 2 - 99,880
ജനുവരി 3 - 99,600
ജനുവരി 4 - 99,600
ജനുവരി 5 - 1,01,360
ജനുവരി 6 - 1,01,800
ജനുവരി 7 - 1,01,400
ജനുവരി 8 - 1,01,200
ജനുവരി 9 - 1,02,160
ജനുവരി 10 - 1,03,000
ജനുവരി 11 - 1,03,000
ജനുവരി 12 - 1,04,240
ജനുവരി 13 - 1,04,520
ജനുവരി 14 - 1,05,600
ജനുവരി 15 - 1,05,000
ജനുവരി 16 - 1,05,160
ജനുവരി 17 - 1,05,440
ജനുവരി 18 - 1,05,440
ജനുവരി 19 - 1,07,240
ജനുവരി 20 - 1,09,840
ജനുവരി 21 - 1,14,840
ജനുവരി 22 - 1,13,160
ജനുവരി 23 - 1,15,240
ജനുവരി 24- 1,16,320
ജനുവരി 26 - 1,19,320
ജനുവരി 27 - 1,19,320
ജനുവരി 28 - 1,22,520
ജനുവരി 29 - 1,30,360
Content Highlights: 22K Gold price in Kerala reduced by 130 rupees for gram