ആര്‍ത്തവ കാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശം: സുപ്രീംകോടതി

പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം

ആര്‍ത്തവ കാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശം: സുപ്രീംകോടതി
dot image

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശത്തിന്റെ ഭാഗമാണ് അതെന്നും ആര്‍ത്തവ സമയത്ത് ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ ലഭിക്കേണ്ടതും മൗലകാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ആര്‍ത്തവ ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് പെണ്‍കുട്ടികളുടെ അന്തസ്സിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുളള ആരോഗ്യം ഉറപ്പുവരുത്തണമെന്നും പെണ്‍കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ആര്‍ത്തവ ആരോഗ്യ അവകാശങ്ങളില്‍ പെണ്‍കുട്ടികള്‍ ബോധവതികള്‍ ആകണമെന്നും അധ്യാപകരും രക്ഷിതാക്കളും ബോധവത്കരിക്കപ്പെടണം എന്നും സുപ്രീംകോടതി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ അപര്യാപ്തതയുടെ ഇരകളായി മാറ്റപ്പെടരുതെന്നും കോടതി പറഞ്ഞു.

Content Highlights: Menstrual health is a fundamental right of girls: Supreme Court

dot image
To advertise here,contact us
dot image