ഇന്റലിജന്റ് ലൈറ്റിങ്! ഇനി വേണ്ടപ്പോള്‍ പറഞ്ഞാല്‍ മതി, വിളക്ക് താനെ തെളിയും

ടാറ്റാ പവര്‍ ഈസി ഹോം ഉപകരണങ്ങള്‍ വിപണിയിലെത്തി

ഇന്റലിജന്റ് ലൈറ്റിങ്! ഇനി വേണ്ടപ്പോള്‍ പറഞ്ഞാല്‍ മതി, വിളക്ക് താനെ തെളിയും
dot image

കിടപ്പ് മുറിയിലും ബാത്‌റൂമിലും ഗാര്‍ഡനിലുമൊക്കെ എപ്പോഴും വിളക്കണയ്ക്കാന്‍ മറന്നു പോകാറുണ്ടോ. എത്ര വൈദ്യൂതിയാണിങ്ങനെ പാഴാകുന്നത്. കണക്കില്ലാതെ കറന്‌റ് ചാര്‍ജും ആകും. എന്നാല്‍ വൈദ്യുതി വെറുതെ പാഴാകാതെ സംരക്ഷിക്കാനായാലോ ടാറ്റ പവര്‍ ഈസി ഹോം ഓട്ടോമേഷന്‍ ഇത്തരത്തില്‍ ഊര്‍ജം പാഴാകുന്നത് തടയുന്നതിനുള്ള വൈദ്യുതോപകരണങ്ങളുടെ വിപുലമായ ഉപകരണങ്ങള്‍ കേരള വിപണിയിലവതരിപ്പിച്ചു. നിലവിലുള്ള വീടുകള്‍ക്കും നിര്‍മിക്കുന്ന വീടുകള്‍ക്കും അനുയോജ്യമാണ് ടാറ്റയുടെ ഈ ഈസി ഹോം ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് എന്ന് ടാറ്റ പവറിന്‌റെ നാഷണല്‍ ഹെഡ് കൗശിക് സന്യാല്‍ പറഞ്ഞു.

ഈസി ഹോം ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കൊച്ചിയില്‍ അവതരിപ്പിക്കുന്നു

ഇന്റലിജന്റ് ഓട്ടോമേഷനിലൂടെ ലാളിത്യം, സൗകര്യം, നിയന്ത്രണം എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ്-എനേബിള്‍ഡ് സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളുടെ 50 ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ പവര്‍ അവതരിപ്പിക്കുന്നത്. തത്സമയ ഊര്‍ജ്ജ നിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉപയോക്താക്കളെ വൈദ്യുതി ഉപഭോഗം സുരക്ഷയോടെ മെച്ചപ്പെട്ട രീതിയില്‍ ഉറപ്പാക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണിപ്പോള്‍. ഇവയുടെ സരക്ഷിതമായി ഇന്‍സ്റ്റലേഷന്‍ ഉറപ്പാക്കുന്നതിനായി ഇലക്ടീഷന്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കുകയാണെന്ന് കൗശിക് കൂട്ടിചേര്‍ത്തു.

ഈ ഉത്പന്നങ്ങളിലെ 'ഡിലേ ടൈം', 'പവര്‍ ഓണ്‍ സ്റ്റാറ്റസ്' എന്നീ സവിശേഷതകള്‍ ശ്രദ്ധേയമാണ്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകുമ്പോള്‍ ഉപകരണങ്ങള്‍ കേടുവരാതെ സംരക്ഷിക്കാന്‍ ഡിലേ ടൈം ഫീച്ചര്‍ സഹായിക്കും. ഒരു ഉപകരണം ആക്ടീവാണോ അല്ലെങ്കില്‍ ഐഡിലാണോ എന്ന് തത്സമയം കാണിക്കുന്ന പവര്‍ ഓണ്‍ സ്റ്റാറ്റസ് അനാവശ്യ ഊര്‍ജ നഷ്ടം ഒഴിവാക്കാനും മൊത്തത്തിലുള്ള ഊര്‍ജ ഉപയോഗം മെച്ചപ്പെടുത്താനും ഉപയോക്താക്കളെ സഹായിക്കുന്നു. ഉപകരണങ്ങള്‍ പ്രവത്തിപ്പിക്കുന്നതിനായി വോയിസ് കമാന്‍ഡ് നല്‍കാനും അവസരമുണ്ട്. വീട്ടിനുള്ളില്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകും, വീട്ടില്‍ നിന്നു ദൂരെയാണങ്കില്‍ പോലും EZ Home ആപ്പിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാനാകും എന്ന സവിശേഷതയുമുണ്ട്.

dot image
To advertise here,contact us
dot image