സന്തോഷവാര്‍ത്ത; ഇന്ന് സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി

സന്തോഷവാര്‍ത്ത; ഇന്ന് സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ
dot image

കേരളത്തില്‍ ഇന്ന് മാത്രം സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ. 960 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയ ശേഷം കുറച്ച് ദിവസങ്ങളായി വില കൂടിത്തന്നെ നില്‍ക്കുകയായിരുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നവിധമാണ് വിലയില്‍ ഇന്നുണ്ടായിരിക്കുന്ന കുറവ്.


ഓഹരികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് സ്വര്‍ണവും വെള്ളിയും മുന്നിട്ട് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവും വെള്ളിയും തന്നെയാണ് താരങ്ങള്‍. ഉടനെ വിലക്കുറവ് ഉണ്ടാകുമോ എന്നത് സംശയമാണെന്നാണ് വിദഗ്ധര്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഇടിവ് തുടര്‍ന്നും ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

Gold, gold rate,kerala Gold Rate

ഇന്നത്തെ സ്വര്‍ണവില

ഇന്ന് രണ്ടാം തവണയാണ് വില കുറയുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 103,920 രൂപയായിരുന്നു വിപണി വില. ഉച്ചയ്ക്ക് ശേഷം 102,960 ആയി കുറഞ്ഞിട്ടുണ്ട്. 960 രൂപയുടെ വില വ്യത്യാസമാണ് ഒരു ദിവസം മാത്രം ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന്‍ വില 85400 തും ഗ്രാം വില 10675 രൂപയുമാണ്. രാവിലെ പവന് 86,200 രൂപയും ഗ്രാമിന് 10775 രൂപയായിരുന്നു.

Content Highlight:Gold prices in Kerala fell twice today

dot image
To advertise here,contact us
dot image