കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായി അഞ്ച് ദിവസം വില കൂടിനിന്നതിന് ശേഷമാണ് ഇന്ന് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. പവന് 520 രൂപ ഇടിഞ്ഞു. 2026ലേക്ക് എത്തുമ്പോഴേക്കും വില കുറയും എന്ന ആഭരണപ്രേമികളുടെ പ്രതീക്ഷകള്‍ക്ക് ഇന്നത്തെ ഇടിവ് ബലം നല്‍കുന്നു. വ്യാപാരികളുടെയും നിക്ഷേപകരുടെയും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണവും വെളളിയും മാറിക്കഴിഞ്ഞു. ഓഹരികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് സ്വര്‍ണവും വെള്ളിയും മുന്നിട്ട് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവും വെള്ളിയും തന്നെയാണ് താരങ്ങള്‍. വില കുറയുമെന്ന് ആഗ്രഹിക്കാമെന്നല്ലാതെ ഉടനെ ഒരു വിലക്കുറവ് ഉണ്ടാകുമോ എന്നത് സംശയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്നത്തെ സ്വര്‍ണവില
520 രൂപ കുറഞ്ഞതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,920 രൂപയായി മാറി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12990 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 86,200 രൂപയാണ് ഇന്നത്തെ വില. ഗ്രാം വില - 10775 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കുറവുണ്ട്.
യുഎസ് നിരക്കുകള്‍ കുറയുന്നത് മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോളറിനെ വിലകുറഞ്ഞതാക്കുന്നു. വിലയേറിയ ലോഹങ്ങള്‍ക്ക് ഡോളറില്‍ വില നിശ്ചയിക്കുന്നതിനാല്‍ മറ്റ് കറന്‍സികളില്‍ അവ താരതമ്യേന വിലകുറഞ്ഞതായിത്തീരുന്നു, ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും നയപരമായ അനിശ്ചിതത്വവുമാണ് വെള്ളിയുടെ വിലയെ സുരക്ഷിത നിക്ഷേപത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ പിന്തുണയ്ക്കുന്ന മറ്റ് രണ്ട് ഘടകങ്ങള്‍. എന്നിരുന്നാലും, ഈ ഘടകം വെള്ളിയെക്കാള്‍ സ്വര്‍ണത്തിന് കൂടുതല്‍ പ്രസക്തമാണെന്ന് വിപണി വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് വിലയേറിയ ലോഹങ്ങള്‍ക്കായുള്ള ഇടിഎഫുകളില്‍ നിന്നുള്ള ആവശ്യകതയും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. വെള്ളിയെ സംബന്ധിച്ചിടത്തോളം സൗരോര്‍ജ്ജം, ഇലക്ട്രിക് വാഹനം, സെമികണ്ടക്ടറുകള്‍ എന്നീ മൂന്ന് അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായങ്ങളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് വിലയെ മുന്നോട്ട് നയിക്കുന്നത്.
ഡിസംബര്‍ 9 രാവിലെ 22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ 18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ ഉച്ചകഴിഞ്ഞ് 22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ 18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
ഡിസംബര്‍ 10 22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560 18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
ഡിസംബര്‍ 11 22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480 18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
ഡിസംബര്‍ 12 22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400 18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
ഡിസംബര്‍ 13 22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
ഡിസംബര്‍ 14 22 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
ഡിസംബര്‍ 15 22 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,800 18 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
ഡിസംബര്‍ 16 22 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,160 18 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
ഡിസംബര്‍ 17 22 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
ഡിസംബര്‍ 18 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 19 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 20 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 22 രാവിലെ 22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,200 18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080 ഉച്ചകഴിഞ്ഞ് 22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,840 18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
ഡിസംബര്‍ 23 22 കാരറ്റ് ഗ്രാം വില - 112,700 22 കാരറ്റ് പവന്‍ വില - 1,01,600 18 കാരറ്റ് ഗ്രാം വില - 10,391 22 കാരറ്റ് പവന്‍ വില - 83,128
ഡിസംബര്‍ 24 22 കാരറ്റ് ഗ്രാം വില - 12,735 22 കാരറ്റ് പവന്‍ വില - 101,880 18 കാരറ്റ് ഗ്രാം വില - 10,550 22 കാരറ്റ് പവന്‍ വില - 84,400
ഡിസംബര്‍ 25 22 കാരറ്റ് ഗ്രാം വില - 12,765 22 കാരറ്റ് പവന്‍ വില - 1,02,120 18 കാരറ്റ് ഗ്രാം വില - 10,570 22 കാരറ്റ് പവന്‍ വില - 84, 560
ഡിസംബര്‍ 26 22 കാരറ്റ് ഗ്രാം വില - 12835 22 കാരറ്റ് പവന്‍ വില - 102680 18 കാരറ്റ് ഗ്രാം വില - 10630 22 കാരറ്റ് പവന്‍ വില - 85,040
ഡിസംബര്‍ 27
22 കാരറ്റ് ഗ്രാം വില - 12945 22 കാരറ്റ് പവന്‍ വില - 103,560 18 കാരറ്റ് ഗ്രാം വില - 10730 22 കാരറ്റ് പവന്‍ വില - 85,840
Content Highlights: Gold prices in Kerala are still rising. The price has remained unchanged for the sixth consecutive day.