കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം

വനിതാ സംവരണമുളള വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രയായി കെ എ സുറുമിയാണ് മത്സരിക്കുന്നത്

കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം
dot image

കോട്ടയം: കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ച സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കി എന്നാണ് ആരോപണം. വനിതാ സംവരണമുളള വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രയായി കെ എ സുറുമിയാണ് മത്സരിക്കുന്നത്.

എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് യുഡിഎഫിന് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റ് നല്‍കിയതെന്നാണ് ആരോപണം. പത്താംവാര്‍ഡില്‍ യുഡിഎഫിന്റെ പിന്തുണയോടെ പൊതുസ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. അതിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉള്‍പ്പെടെ പിന്തുണയുമുണ്ട്. ഈ പിന്തുണ സ്വീകരിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പിഎ ഷെമീര്‍ അറിയിച്ചിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നജീബ് കാഞ്ഞിരപ്പളളി പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നു. ഭാര്യ റസീന നജീബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്താംവാര്‍ഡില്‍ മത്സരിക്കുമെന്നും നജീബ് പറഞ്ഞു.

Content Highlights: Allegation that the UDF seat in Kanjirapalli was given to the Welfare Party

dot image
To advertise here,contact us
dot image