റാണയും സിന്ധുവും എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്ക എയെ കുഞ്ഞൻ സ്‌കോറിലൊതുക്കി ഇന്ത്യ എ

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം

റാണയും സിന്ധുവും എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്ക എയെ കുഞ്ഞൻ സ്‌കോറിലൊതുക്കി ഇന്ത്യ എ
dot image

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ എന്നിവരാണ് കുറഞ്ഞ സ്‌കോറിൽ എറിഞ്ഞിട്ടത്.

നിശാന്ത് നാല് വിക്കറ്റും റാണ മൂന്ന് വിക്കറ്റും നേടി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. 33 റണ്‍സ് നേടിയ റിവാള്‍ഡോ മൂണ്‍സാമിയാണ് ദക്ഷണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിൽ പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് നേടിയിട്ടുണ്ട്. 22 പന്തില്‍ 32 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Content Highlights: Rana and Sindhu bowl; India A restrict South Africa A to a narrow score

dot image
To advertise here,contact us
dot image