

പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വയ്ക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആര്‍ ബി ഐ പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഈ സര്‍ക്കുലര്‍ നിലവില്‍ വന്നാല്‍ വെള്ളി ഈടു വച്ചുള്ള വായ്പ എടുക്കല്‍ കൂടുതല്‍ സുതാര്യമാകും. എന്തൊക്കെയാണ് പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെന്ന് നോക്കാം.
ആരുടെയെല്ലാം അടുത്ത് വെള്ളി ആഭരണങ്ങല്‍ പണയം വയ്ക്കാന്‍ സാധിക്കും
വെള്ളി ഈടില്‍ എന്തൊക്കെ പണയം വയ്ക്കാന്‍ സാധിക്കും
സ്വര്‍ണത്തെ പോലെ തന്നെ വെള്ളി ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവക്ക് വായ്പ ലഭിക്കും. അതേസമയം, വെള്ളി ബാറുകള്‍, വെള്ളിയില്‍ നിക്ഷേപം നടത്തുന്ന ഇ ടി എഫുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവ ഈടായി നല്‍കാന്‍ പറ്റില്ല. ഈടായി നല്‍കിയ ആഭരണത്തിന്റെ ഉടമസ്ഥാവകാശത്തില്‍ സംശയപരമായി എന്തെങ്കിലും കണ്ടെത്തിയാലും വായ്പ ലഭിക്കില്ല. ഈടായി ഇവ വാങ്ങുന്നവര്‍ പണയം വച്ച സ്വര്‍ണ്ണമോ വെള്ളിയോ വീണ്ടും പണയം വെച്ച് വായ്പ എടുക്കാന്‍ പാടില്ല. വെള്ളി വായ്പയുടെയും തിരിച്ചടവ് കാലാവധി 12 മാസമായി ചുരുക്കിയിട്ടുണ്ട്. 10 കിലോഗ്രാം വെള്ളി ആഭരങ്ങള്‍ വരെ മാത്രമാണ് വായ്പക്കായി പരമാവധി നല്‍കാന്‍ പാടുള്ളു. നാണയമായിട്ടാണ് നല്‍കുന്നതെങ്കില്‍ 500 ഗ്രാം വരെ നല്‍കാന്‍ പാടുള്ളു.
വെള്ളി പണയത്തിന്റെ ലോണ്‍ ടു വാല്യൂ റേഷ്യോ എന്നത് 85 ശതമാനം ആണ്. വെള്ളി ആഭരണങ്ങള്‍ക്ക് എത്ര രൂപ വരെ പണയം ലഭിക്കും എന്നതാണ് ലോണ്‍ ടു വാല്യൂ റേഷ്യോ. രണ്ടു മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വായ്പ ലഭിക്കുന്നത്. എന്നാല്‍ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയെ വായ്പ ലഭിക്കൂ.
Content Highlights: Loan against silver whats the maximum limit for such loan