

പൂന്തോട്ടത്തില്‍ നീന്തല്‍ക്കുളം കുഴിക്കുന്നതിനിടെ സ്വര്‍ണക്കട്ടികളും നാണയങ്ങളും കണ്ടെത്തി. ഫ്രാന്‍സിലെ ന്യൂവില്ലെ-സര്‍-സോണ്‍ണിലാണ് സംഭവം. മെയ് മാസത്തില്‍ വീടിന്റെ പരിസരത്തുള്ള പൂന്തോട്ടത്തില്‍ പൂന്തോട്ടം നിര്‍മിക്കുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 700,000 യൂറോ (800,000 ഡോളര്‍) വിലമതിക്കുന്ന നിധി ശേഖരമാണ് കണ്ടെത്തിയത്. പേര് വെളിപ്പെടുത്താത്ത ആ വ്യക്തി നിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചറല്‍ അഫയേഴ്സിനെ വിവരം അറിയിച്ചു.
ലഭിച്ച സ്വര്‍ണം പുരാവസ്തുവാണെന്ന് തെളിവില്ലാത്തതിനാല്‍ അത് അയാള്‍ക്ക് കൈവശം വയ്ക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂവില്ലെ-സര്‍-സോണ്‍ ലോക്കല്‍ അതോറിറ്റിയുടെ കൗണ്‍സില്‍ പറഞ്ഞു. അത് അവിടെ എങ്ങനെ എത്തിയതിനെ കുറിച്ച് ഒരു സൂചനയുമില്ലെന്നും ഭൂമിയുടെ മുന്‍ ഉടമ മരിച്ചുപോയെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക പത്രമായ ലെ പ്രോഗ്രേസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിധിശേഖരത്തില്‍ അഞ്ച് സ്വര്‍ണ്ണക്കട്ടികളും നിരവധി നാണയങ്ങളുമുണ്ട്. എല്ലാം പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു.
Content Highlights: Man finds gold bars and coins while digging swimming pool