ചിരിപ്പിച്ച് കയ്യടി നേടി, വീണ്ടും ഹിറ്റടിച്ച് അൽത്താഫ്-അനാർക്കലി കോമ്പോ; മികച്ച പ്രതികരണവുമായി ഇന്നസെന്റ്

സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ

ചിരിപ്പിച്ച് കയ്യടി നേടി, വീണ്ടും ഹിറ്റടിച്ച് അൽത്താഫ്-അനാർക്കലി കോമ്പോ; മികച്ച പ്രതികരണവുമായി ഇന്നസെന്റ്
dot image

പ്രേക്ഷകരേവരും ഏറ്റെടുത്ത മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ഇന്നസെന്റ് എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ഇന്നസെന്റ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങൾ ആണ് സിനിമ നേടുന്നത്.

അൽത്താഫും അനാർക്കലിയും കലക്കിയെന്നും ചിത്രത്തിലെ തമാശകൾ എല്ലാം വർക്ക് ആയെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

മന്ദാകിനിക്ക് ശേഷം ഈ കോമ്പോ വീണ്ടും ഹിറ്റടിച്ചു എന്നാണ് കമന്റുകൾ. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുമെന്നും ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എകെഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ 'എലമെന്റ്‌സ് ഓഫ് സിനിമ'യുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സി.പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍, എഡിറ്റര്‍: റിയാസ് കെ ബദര്‍, സംഗീതം: ജയ് സ്റ്റെല്ലാര്‍, ഗാനരചന: വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആര്‍ട്ട്: മധു രാഘവന്‍, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്‌മണ്യന്‍, അനന്തു പ്രകാശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: തന്‍സിന്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Innocent movie gets good response

dot image
To advertise here,contact us
dot image