
ഇന്ത്യയിലെ അതിസമ്പന്നരായ യുട്യൂബര്‍മാരുടെ പട്ടിക പുറത്തുവിട്ട് ടെക് ഇന്‍ഫോര്‍മര്‍. 665 കോടി ആസ്തിയുമായി തന്മയ് ഭട്ടാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. പക്ഷെ പട്ടിക കണ്ട് തന്മയ് തന്നെ ഞെട്ടിയ മട്ടാണ്. ഇത്രയും പണമുണ്ടെങ്കില്‍ ഞാന്‍ യുട്യൂബ് അംഗത്വം വില്‍ക്കുമോയെന്നാണ് തന്മയ് എക്‌സ് പോസ്റ്റിലൂടെ ചോദിക്കുന്നത്.
പോപ്പുലര്‍ യുട്യൂബ് ചാനലായ എഐബിയാണ് തന്മയുടെ യുട്യൂബ് ചാനല്‍. തന്മയ്ക്ക് പിന്നിലായി ടെത്‌നിക്കല്‍ ഗുരുജിയാണ് ഉള്ളത്. ഇയാള്‍ക്ക് 356 കോടിയുടെ ആസ്തിയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭുവന്‍ ബാമിന്റെ പേരും പട്ടികയിലുണ്ട്. ഇയാള്‍ക്ക് 122 കോടിയുടെ ആസ്തിയാണ് ഉള്ളത്.
നിലവില്‍ ഇന്ത്യയിലെ ചെറുപ്പക്കാരെല്ലാവരും യുട്യൂബ് ചാനലുകള്‍ക്കും കണ്ടന്റ് ക്രിയേഷനും പിന്നാലെയാണ്. ആയിരക്കണക്കിന് കോടിയുടെ ഇന്‍ഡസ്ട്രിയായി മാറിയിരിക്കുകയാണ് യുട്യൂബ് ഉള്‍പ്പെടെയുള്ള ന്യൂമീഡിയ പ്ലാറ്റ്‌ഫോമുകള്‍. കോമഡി, ടെക്‌നോളജി, ചരിത്രം, സ്വന്തം ജീവിതം അങ്ങനെ കണ്ടന്റുകള്‍ പലവിധമാണ്.
Content Highlights: Tanmay Bhat Slams Rs 665 Crore Net Worth Claim: 'If I Had That Much Money