ചുങ്കത്ത് ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പെരുമ്പാവൂരില് പ്രവര്ത്തനമാരംഭിച്ചു

ബെന്നി ബഹനാന് എം പി ഭദ്രദീപം തെളിയിച്ച് ഷോറൂം ഉദ്ഘാടനം ചെയ്തു

ചുങ്കത്ത് ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പെരുമ്പാവൂരില് പ്രവര്ത്തനമാരംഭിച്ചു
dot image

കൊച്ചി: പ്രമുഖ സ്വര്ണാഭരണ നിര്മ്മാതാക്കളായ ചുങ്കത്ത് ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പെരുമ്പാവൂരില് പ്രവര്ത്തനമാരംഭിച്ചു. ഹോള്സെയില് ആന്ഡ് റീട്ടെയില് ഷോറൂമില് മികച്ച കളക്ഷന് ആണ് ഒരുക്കിയിരിക്കുന്നത്. രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്ന ഷോറൂമില് സ്വര്ണ്ണം, വെള്ളി, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ബെന്നി ബഹനാന് എം പി ഭദ്രദീപം തെളിയിച്ച് ഷോറൂം ഉദ്ഘാടനം ചെയ്തു.

പാരമ്പര്യവും ആധുനികതയും കൈകോര്ക്കുന്ന ആഭരണ കളക്ഷനാണ് ജ്വല്ലറിയുടെ മുഖ്യാകര്ഷണമെന്ന് ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാന് സി പി പോള് പറഞ്ഞു. സ്വര്ണാഭരണങ്ങളുടെ ആദ്യ വില്പന പെരുമ്പാവൂര് മുന്സിപ്പല് ചെയര്മാന് ബിജു ജോണ് ജേക്കബ് നിര്വഹിച്ചു. ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ ആദ്യ വില്പനയും നടത്തി.

dot image
To advertise here,contact us
dot image