

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ രണ്ട് ടെസ്റ്റുകളുടെയും മൂന്ന് ട്വന്റി 20 മത്സരങ്ങളുടെയും പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്

സെപ്റ്റംബർ 19 മുതൽ ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കാൺപൂരിൽ നടക്കും

മൂന്ന് ട്വന്റി 20 മത്സരങ്ങളും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഒക്ടോബർ ആറ്, ഒമ്പത്, 12 തിയതികളിൽ മത്സരങ്ങൾ നടക്കും

ധർമ്മശാല, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങൾ മത്സരങ്ങൾക്ക് വേദിയാകും

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം
