കള്ളന്മാരെ പിടിക്കാൻ കവുങ്ങിൻ തോട്ടത്തിൽ വെച്ച സിസിടിവിയും മോഷ്ടിച്ചു; പക്ഷെ സംഭവിച്ചത് ഇങ്ങനെ

ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കില്‍ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു
കള്ളന്മാരെ പിടിക്കാൻ കവുങ്ങിൻ തോട്ടത്തിൽ വെച്ച 
 സിസിടിവിയും മോഷ്ടിച്ചു; പക്ഷെ സംഭവിച്ചത് ഇങ്ങനെ

മലപ്പുറം: കാളികാവില്‍ സിസിടിവി ക്യാമറ മോഷ്ടിച്ച കള്ളന്‍മാരെ പിടിച്ചു. ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ലഭിച്ച ഫൂട്ടേജിൽ നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. ചോക്കാട് മമ്പാട്ടുമൂല ഒറവന്‍കുന്നിലെ കവുങ്ങിന്‍ തോട്ടത്തില്‍ അടയ്ക്ക മോഷണം രൂക്ഷമായതോടെയാണ് പൊല്ലാപ്പിലായ തോട്ടമുടമ കവുങ്ങിൽ സിസിടിവി സ്ഥാപിച്ചത്.

ക്യാമറ മോഷ്ടിച്ച് നശിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം മോഷ്ടാക്കളുടെ മുന്നിൽ പൊലീസെത്തിയപ്പോഴാണ് ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കില്‍ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെന്ന് കള്ളന്മാർക്കും മനസിലായത്. ചോക്കാട് മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു (27), പൂലോടന്‍ ശ്രീജിത്ത് (23), മരുതത്ത് മുഹമ്മദ് സനൂബ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കള്ളന്മാരെ പിടിക്കാൻ കവുങ്ങിൻ തോട്ടത്തിൽ വെച്ച 
 സിസിടിവിയും മോഷ്ടിച്ചു; പക്ഷെ സംഭവിച്ചത് ഇങ്ങനെ
കോഴിക്കോട് രൂപതാബിഷപ്പിനെ കണ്ട് പ്രകാശ് ജാവദേക്കര്‍;പിന്തുണ ഉറപ്പിക്കാനെന്ന് വര്‍ഗ്ഗീസ് ചക്കാലക്കല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com