
മലപ്പുറം: വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് മരിച്ചത്. ആമപ്പൊയിൽ ജിഎപിഎസ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.
വൈകുന്നേരം നാലുമണിക്ക് ശേഷമാണ് ഫസലുദ്ധീൻ ക്ലാസ് തുടങ്ങിയത്. ക്ലാസ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് നിർത്തി തൊട്ടടുത്ത കസേരയിലിക്കിരിക്കുകയും ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ ഫസലുദ്ധീനെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.