

2026 ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 85 ല്‍ നിന്ന് 80ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇത് ആഗോള മൊബിലിറ്റിയിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന റാങ്കിംഗ് ഉണ്ടായിട്ടും മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. നേരത്തെ 57 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോഴത് 55 രാജ്യങ്ങളായി കുറഞ്ഞിരിക്കുകയാണ്. ഇറാനും ബൊളീവിയയുമാണ് ഈ രണ്ട് രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെ പുതുക്കിയ പ്രവേശന നിയമങ്ങള്‍ മൂലമാണ് നിലവിലെ മാറ്റം ഉണ്ടായിരിക്കുന്നത്.

ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ആവശ്യമാണ്. ഇറാനിലേക്ക് വിസ ഇളവിലൂടെ തൊഴില്‍ അല്ലെങ്കില്‍ തുടര്‍യാത്ര വാഗ്ധാനം ചെയ്യപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ വഞ്ചിക്കപ്പെട്ടതായി ഇന്ത്യയിടെ വിദേശകാര്യമന്ത്രാലയം പറയുന്നു. ഇങ്ങനെ എത്തിച്ചേര്‍ന്ന നിരവധി ആളുകളെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയി. അതുകൊണ്ടാണ് 2025 നവംബര്‍ 22 മുതല്‍ സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ നിര്‍ത്തലാക്കിയത്. ഇറാന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇനി മുതല്‍ വിസക്ക് അപേക്ഷിക്കണം. ഇറാന്‍ വഴി വിസരഹിത ഗതാഗതം വാഗ്ധാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കണമെന്നും അധികൃതര്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇനിമുതല്‍ ഇ-വിസ ലഭിച്ച ശേഷം മാത്രം ബൊളീവിയയിലേക്ക് യാത്ര ചെയ്യാം. ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 ല്‍ ബൊളീവിയയില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വാഗ്ധാനം ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഒരു ഫോം പൂരിപ്പിച്ച് ഫീസ് അടച്ചാല്‍ മതിയായിരുന്നു. ഈ രണ്ട് രാജ്യങ്ങളും നിയമങ്ങളില്‍ മാറ്റം വരുത്തിയതുകൊണ്ട് 2026 ല്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ എളുപ്പത്തിലുള്ള എന്‍ട്രി 57ല്‍നിന്ന് 55 ആയി കുറഞ്ഞിട്ടുണ്ട്.
Content Highlights :The number of countries that Indian passport holders can enter has been reduced from 57 to 55 from 2026.