ധോണിയും രോഹിത്തും കോഹ്‌ലിയും ഉണ്ടായിട്ടും...;നാഗ്പൂരിലെ ആ നാണക്കേടിന് മറുപടി നൽകുമോ സൂര്യ സംഘം

2016 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 10 മത്സരമായിരുന്നു അത്

ധോണിയും രോഹിത്തും കോഹ്‌ലിയും ഉണ്ടായിട്ടും...;നാഗ്പൂരിലെ ആ നാണക്കേടിന് മറുപടി നൽകുമോ സൂര്യ സംഘം
dot image

സ്വന്തം മണ്ണിൽ ന്യൂസിലന്‍ഡിനോട് ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ടി 20 പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. രാത്രി ഏഴ് മുതൽ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

സൂര്യ കുമാര്‍ യാദവിന്‍റെ ക്യാപ്റ്റന്‍സിയില്‍ അടുത്ത ടി20 പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് മാത്രമല്ല, ടി20യിലെ വലിയൊരു നാണക്കേടിന് കൂടി ഇന്ത്യന്‍ ടീം പകരം ചോദിക്കേണ്ടതുണ്ട്. നാഗ്പൂരില്‍ ഇതിന് മുമ്പ് ന്യൂസിലന്‍ഡ് എതിരാളികളായ ടി20 മത്സരം ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാണ്.

2016 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 10 മത്സരമായിരുന്നു അത്. എതിരാളികള്‍ ന്യൂസിലന്‍ഡ്. ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിങ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു

.നിലവിൽ ഇന്ത്യന്‍ ടി20 ടീമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യക്കായി കളത്തിലിറങ്ങി. സ്റ്റാര്‍ ബാറ്റര്‍മാരുടെ ഒരു വന്‍ നിര തന്നെയുണ്ടായിട്ടും ഇന്ത്യ 79 റണ്‍സിന് ഓള്‍ ഔട്ടായി.

ബാറ്റിങ്ങ് ദുഷ്കരമായിരുന്ന നാഗ്പൂരിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയിരുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യക്ക് നഷ്ടമായി.

30 പന്തില്‍2 3 റണ്‍സ് നേടിയ കോഹ്ലിയും മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്. യുവരാജ് (4), സുരേഷ് റെയ്ന (1), ഹാര്‍ദിക് പാണ്ഡ്യ (1), രവീന്ദ്ര ജഡേജ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. 47 റണ്‍സിനായിരുന്നു തോൽവി.

Content Highlights- india want to strong replay to nagpur t20 world cup lose in 2026

dot image
To advertise here,contact us
dot image