

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 225 രൂപ വര്‍ധിച്ച് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,415 രൂപയായി. ഇന്ന് രാവിലെ ഗ്രാമിന് 460 രൂപ വര്‍ധിച്ചിരുന്നു. ഇന്നലെ നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ ഉയര്‍ന്ന വില വൈകുന്നേരമായപ്പോള്‍ അല്‍പ്പമൊന്ന് കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വന്ന പുതിയ വിവരം അനുസരിച്ച് സ്വര്‍ണത്തിന്റെ വിപണിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഓഹരി വിപണിയിലും കറന്‍സിയിലും സ്വര്‍ണവിപണിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,415 രൂപയും പവന് 1,15,320 രൂപയുമാണ് ഇന്നത്തെ വിപണിവില. രാവിലെ രണ്ട് തവണയായി 685 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. പവന് 5480 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,845 രൂപയും പവന് 94,760 രൂപയുമാണ് വില . ഇന്നലെ 18 കാരറ്റ് സ്വര്‍ണം ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,285 രൂപയും ഗ്രാമിന് 90,280 രൂപയുമായിരുന്നു. ഇന്നലെ നാല് തവണ വര്‍ധിച്ച ശേഷം ഒടുവില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില 1,09,840 രൂപയുമായിരുന്നു.
Content Highlight: Gold prices in Kerala increased twice today