ടിക്കറ്റ് ചോദിച്ചപ്പോൾ 'നീ ആ ജാതിയാണോ' എന്ന് ചോദ്യം, സഹോദരൻ ലോക്കോ പൈലറ്റെന്നും വിചിത്ര വാദം; വീഡിയോ

ട്രെയിൻസ് ഓഫ് ഇന്ത്യ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്

ടിക്കറ്റ് ചോദിച്ചപ്പോൾ 'നീ ആ ജാതിയാണോ' എന്ന് ചോദ്യം, സഹോദരൻ ലോക്കോ പൈലറ്റെന്നും വിചിത്ര വാദം; വീഡിയോ
dot image

ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. വലിയ തുകയാണ് ഇത്തരം ടിക്കറ്റില്ലാ യാത്രകൾക്ക് പിഴയായി നൽകേണ്ടിവരിക. എങ്കിലും ഇപ്പോഴും പലയാളുകളും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുക പതിവാണ്. ഉത്തരേന്ത്യയിൽ എല്ലാം ഇത്തരം കാഴ്ചകൾ പതിവാണ്. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ട്രെയിൻസ് ഓഫ് ഇന്ത്യ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എവിടെ വെച്ചാണ്, എപ്പോളാണ് സംഭവം എന്നത് ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സംഭവം ഇങ്ങനെയാണ്.

ടിക്കറ്റില്ലാതെ ഫസ്റ്റ് എസി കോച്ചിൽ കയറിയ മധ്യവയസ്കയായ ഒരു സ്ത്രീയോടും യുവതിയോടും ടിടിഇ കാര്യങ്ങൾ ആരായുന്നതാണ് വീഡിയോ. ടിക്കറ്റ് ഇല്ലാത്തതിന് ഫൈൻ അടക്കണമെന്ന് ടിടിഇ പറയുമ്പോൾ പറ്റില്ലെന്നും തങ്ങൾ ബാത്ത്റൂം ഉപയോഗിക്കാൻ മാത്രം കയറിയതാണെന്നുമുള്ള വിചിത്ര മറുപടിയാണ് ഇരുവരും നൽകുന്നത്. ടിടിഇ അത് പറ്റില്ലെന്ന് തീർത്ത് പറയുമ്പോൾ തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണെന്നും അതിനാൽ തങ്ങൾക്ക് ടിക്കറ്റ് വേണ്ടെന്നും ഇവർ പറയുന്നുണ്ട്.

എന്നാൽ ടിടിഇ ഇതിനെയെല്ലാം അവഗണിച്ച് ഇരുവരോടും ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സംഭവങ്ങളെല്ലാം അദ്ദേഹം വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ടിടിഇ പേര് പറയുമ്പോൾ 'നീ ആ ജാതിയാണോ' എന്ന് ഇരുവരും പറയുന്നതും കേൾക്കാം.

വലിയ വിമർശനമാണ് വീഡിയോയിൽ ഉള്ള രണ്ട് സ്ത്രീകൾക്ക് നേരെയും ഉയരുന്നത്. ടിക്കറ്റ് എടുക്കുക എന്നത് ഏതൊരു പൗരന്റെയും കടമയായിരിക്കെ, സഹോദരൻ ലോക്കോ പൈലറ്റ് ആണെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്രീയായി യാത്ര ചെയ്യുകയാണിവർ എന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസി കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത സർക്കാർ സ്‌കൂൾ അധ്യാപികയുടെ വീഡിയോ പുറത്തുവന്നിരുന്നു. ടിടിഇ ചോദ്യം ചെയ്തപ്പോൾ തന്റെ ഒപ്പമുള്ളവരെ കൂട്ടി ടിടിഇയെ മർദ്ദിക്കാനാണ് ഇവർ ശ്രമിച്ചത്. ഇത്തരം സംഭവങ്ങൾ അവർത്തിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് തെളിയിക്കുകയാണ് പുതിയതായി വന്ന വീഡിയോയും.

Content Highlights: women casteist remark on not having ticket in first AC

dot image
To advertise here,contact us
dot image