സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശി ഗുരുതരാവസ്ഥയിൽ

നിലവില്‍ രോഗി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശി ഗുരുതരാവസ്ഥയിൽ
dot image

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി ഇയാളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇയാളെ കമ്മ്യൂണിറ്റി സെന്റിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ആറാം തിയതി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയത്. പിന്നീട് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചപ്പോളാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ രോഗി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Content Highlight; Another case of Amoebic Meningoencephalitis reported in Palakkad

dot image
To advertise here,contact us
dot image