102ാം വയസിലും പൂർണ ആരോഗ്യവതി, കാണുന്നവർക്കെല്ലം അത്ഭുതം; എല്ലാത്തിനും കാരണം 50ാം വയസിൽ തുടങ്ങിയ ഒരൊറ്റ ശീലം

കഠിനമായ കാര്യങ്ങള്‍ ചെയ്താലേ ജീവിതം ആരോഗ്യപൂര്‍ണമാകൂ എന്നില്ലെന്നാണ് ഷാര്‍ലറ്റിന്‍റെ വാക്കുകള്‍

102ാം വയസിലും പൂർണ ആരോഗ്യവതി, കാണുന്നവർക്കെല്ലം അത്ഭുതം; എല്ലാത്തിനും കാരണം 50ാം വയസിൽ തുടങ്ങിയ ഒരൊറ്റ ശീലം
dot image

102ാം വയസിലും ചുറുചുറുക്കോടെയുള്ള ജീവിതം, നല്ല ആരോഗ്യം. ഫ്രഞ്ചുകാരി ഷാര്‍ലറ്റ് ചോപിന്‍ ഏവര്‍ക്കും അത്ഭുതമാണ്. പക്ഷെ തന്റെ ആരോഗ്യം അത്ഭുതമല്ലെന്നും ചില ചെറിയ ശീലങ്ങളുടെ ഫലമാണെന്നുമാണ് ഷാര്‍ലറ്റ് പറയുന്നത്.

50ാം വയസില്‍ ആരംഭിച്ച യോഗയാണ് ജീവിതത്തില്‍ നിര്‍ണായകമായത് എന്നാണ് ഷാര്‍ലറ്റ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇപ്പോള്‍ യോഗയിലെ കടുപ്പമേറിയ ആസനങ്ങള്‍ ചെയ്യാനാകില്ലെങ്കിലും ചെറിയ യോഗ പോസുകള്‍ താന്‍ ദിവസവും ചെയ്യാറുണ്ടെന്ന് ഷാര്‍ലറ്റ് പറയുന്നു.

charlotte chopin
ഷാര്‍ലറ്റ് ചോപിന്‍

ഏറ്റവും ബുദ്ധിമുട്ടുള്ള യോഗ പോസുകള്‍ ചെയ്യുക എന്നതിനേക്കാള്‍ ലളിതമായവ ആണെങ്കിലും ദിവസവും ചെയ്യുക എന്നതിനാണ് ശ്രദ്ധ നല്‍കേണ്ടതെന്നാണ് ഷാര്‍ലറ്റിന്റെ അഭിപ്രായം. ഇപ്പോള്‍ ശീര്‍ഷാസനമൊന്നും ചെയ്യാനാകില്ലെങ്കിലും കുനിഞ്ഞ് കാല്‍വിരലില്‍ തൊടുക എന്നത് സിംപിളാണ് ഷാര്‍ലറ്റിന്.

ഷാര്‍ലറ്റിന്റെ ആരോഗ്യത്തിന് പിന്നിലുള്ള മറ്റൊരു രഹസ്യം, കൃത്യമായ ദിനചര്യകളാണ്. കാപ്പിയ്‌ക്കൊപ്പം വെണ്ണയോ തേനോ ജാമോ പുരട്ടി ബ്രെഡ് ടോസ്റ്റ് കഴിക്കും, വല്ലപ്പോഴും അല്‍പം ജെല്ലിയും. പച്ചക്കറികളും പഴങ്ങളും ചീസുമാണ് മറ്റ് സമയങ്ങളിലെ പ്രധാന ഭക്ഷണം.

charlotte chopin

പോഷകങ്ങള്‍ ലഭിക്കാന്‍ വമ്പന്‍ വിഭവങ്ങള്‍ വേണമെന്നില്ലെന്നാണ് ഷാര്‍ലറ്റ് തന്റെ ജീവിതത്തിലൂടെ കണ്ടെത്തിയത്. ഇതിനെല്ലാം ഒപ്പം എല്ലാ ദിവസവം പുറത്ത് അല്‍പസമയം നടക്കാനിറങ്ങും. പിന്നെ ഒരിക്കലും ഒഴിവാക്കാത്ത യോഗ ക്ലാസും കൂടി ആകുന്നതോടെ ദിവസം പൂര്‍ത്തിയാകുന്നു.

2024ല്‍ പത്മശ്രീ നല്‍കി ഷാര്‍ലറ്റ് ചോപിനെ ഇന്ത്യ ആദരിച്ചിരുന്നു. യോഗയ്ക്ക് ലോകം മുഴുവന്‍ പ്രചാരം നല്‍കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയതിനായിരുന്നു ഷാര്‍ലറ്റിനെ മോദി സര്‍ക്കാര്‍ ആദരിച്ചത്.

Content Highlights: 102 year old Charlotte Chopin surprises everyone with her simple healthy life style

dot image
To advertise here,contact us
dot image