
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹം നിശ്ചയിച്ചുവെന്ന് റിപ്പോർട്ട്. ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് ഡിഎൻഎയുടെ റിപ്പോർട്ടുകൾ പറയുന്നു. അടുത്ത വർഷം ഫെബ്രുവരി ആയിരിക്കും ഇരുവരുടെയും കല്യാണം എന്നാണ് റിപ്പോർട്ട്. അവർ ഔദ്യോഗികമായി ഈ വിവരം അറിയിക്കുന്നതുവരെ ചടങ്ങിന്റെ ഒരു ഫോട്ടോസും വീഡിയോസും എവിടെയും പുറത്തുവിടാൻ സാധ്യതയില്ല.
Our efforts for the beautiful couple ❤️#VijayDeverakonda #RashmikaMandanna https://t.co/RLv62M3DuN pic.twitter.com/vHvbMC4PI2
— Pan India Review (@PanIndiaReview) October 3, 2025
Finally they engaged
— cinee worldd (@Cinee_Worldd) October 3, 2025
Vijay Deverakonda and Rashmika 💍
A wonderful journey begins 🥳🥳#NewBeginnings #VijayDeverakonda #RashmikaMandanna #Rashmika #Cinee_Worldd pic.twitter.com/SMwGrDKp83
Congratulations to the Beautiful Couple #VijayDeverakonda & #Rashmika 🤞💍 pic.twitter.com/8iISBCj4Lo
— Movies4u Official (@Movies4u_Officl) October 3, 2025
വളരെയധികം കാലങ്ങളായി വിജയ്‍യും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. പക്ഷേ ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പല ഇന്റർവ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ തരുമെങ്കിലും എന്നെങ്കിലും ഇവർ അത് തുറന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാർത്തകൾ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയർ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതുമുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്.
അതേസമയം, വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം' എന്ന ചിത്രമാണ് അവസാനമായി തിയേറ്ററുകളിൽ റിലീസ് ആയത്. വൻ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. രശ്‌മികയുടെ ബോളിവുഡ് ചിത്രം താമയാണ് വരാനിരിക്കുന്ന റിലീസ് ചിത്രം. ആയുഷ്മാൻ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തും.
Content Highlights: vijay devarakonda rashmika mandanna secretly engaged report