ഇന്ത്യയിലെ അവസാനത്തെ ഗ്രാമവും അവസാനത്തെ ജനവാസ കേന്ദ്രവും ഏതാണ്? എന്താണ് ഈ ഗ്രാമത്തിലെ പ്രത്യേകതകള്‍

ഇന്തോ-തിബറ്റന്‍ അതിര്‍ത്തിയിലെ ഈ താഴ്വര അതിമനോഹര പ്രകൃതിയാല്‍ ആരുടേയും ഹൃദയം കവരുന്നതാണ്.

dot image

ല്ലാ വശങ്ങളും ഗംഭീരമായ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഇന്തോ-തിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ പ്രദേശമാണ് 'ചിത്കുല്‍' . ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്ന് വിളിക്കുന്ന ചിത്കുല്‍ സഞ്ചാരികള്‍ക്ക് അതുല്യമായ സൗന്ദര്യത്തിന്റെയും പരമ്പരാഗതമായ ഹിമാലയന്‍ സംസ്‌കാരത്തിന്റെയും ഒരു നേര്‍കാഴ്ചയാണ് പകര്‍ന്നു നല്‍കുന്നത്. ഇന്തോ- തിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാലും ചൈനയുമായുള്ള അതിര്‍ത്തിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ഭാഗത്തെ അവസാനത്തെ ജനവാസ കേന്ദ്രമായതിനാലുമാണ് ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്ന് ഇതിനെ വിളിക്കുന്നത്.

ചില്‍കുല്‍ സമ്മാനിക്കുന്ന പ്രകൃതി രമണീയ കാഴ്ചകള്‍

വാണിജ്യ ടൂറിസത്തിന്റെ സ്പര്‍ശം ഇതുവരെ ലഭിച്ചിട്ടില്ലാത്ത ചിത്കുല്‍, ആല്‍പൈന്‍ പുല്‍മേടുകളും ആപ്പിള്‍ തോട്ടങ്ങളും കൊണ്ട് എപ്പോഴും തനതായ ഒരു പ്രകൃതി വിരുന്നാണ് ഒരുക്കുന്നത്. അവിടുത്തെ തിളങ്ങുന്ന ബാസ്ത നദിയുടെ തെളിമയാര്‍ന്ന ജല ഭംഗി നമ്മേ മറ്റൊരു ലോകത്ത് എത്തിയതുപോലുള്ള അനുഭൂതി പ്രദാനം ചെയ്യുന്നു. ഈ ഗ്രാമത്തിലെ പ്രകൃതി ഭംഗിയുടെ ഓരോ ഭാഗവും ഒരോ പെയിന്റിംഗ് ആണെന്ന് തോന്നും.അത്രയും മനോഹരമായ പ്രകൃതി ദ്യശ്യങ്ങളാണ് ഓരോന്നും.

ഗ്രാമത്തിന്റെ പ്രത്യേകതകള്‍

മേല്‍ക്കൂരകളുള്ള തടി വീടുകള്‍, ഗ്രാമീണ സൗന്ദര്യം വര്‍ധിപ്പിക്കുന്ന അപൂര്‍വ്വ പരമ്പരാഗത വാസ്തുവിദ്യ, ചിത്കുലിലെ സൗമ്യരായ പ്രദേശവാസികള്‍, പഴയകാല ആചാരങ്ങളും ജീവിത ശൈലിയും കാത്തുസൂക്ഷിക്കുന്ന ആളുകള്‍ ഇവയൊക്കെ ഈ ഗ്രാമത്തിലെ പ്രത്യേകതകളാണ്. 'കിന്നൗരി' എന്ന ജനവിഭാഗമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ആടുകളെ വളര്‍ത്തല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കൃഷി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അവിടെ കാണാന്‍ കഴിയും.

നിങ്ങള്‍ സ്വസ്ഥവും ശാന്തവുമായ യാത്ര ആഗ്രഹിക്കുന്നവരാണെങ്കില്‍ ചിത്കുലിലേക്ക് ഒരിക്കലെങ്കിലും പോകേണ്ടതുണ്ട്. ശുദ്ധമായ പര്‍വ്വത വായൂ, നദിയുടെ കളകളാരവം ഇതെല്ലാം നിങ്ങളുടെ മനസിനെ പുനരുജ്ജീവിപ്പിക്കും. അതുപോലെ തന്നെ ട്രെക്കിംഗിനും ഈ പ്രദേശം അനുയോജ്യമാണ്. നഗര ജീവിതത്തിന്റെ ഏകാന്തതയില്‍ നിന്ന് രക്ഷപെടാനും പ്രാദേശിക സംസ്‌കാരത്തിലും പ്രകൃതി സൗന്ദര്യത്തിലും മുഴുകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ചിത്ക്കുല്‍ അനുയോജ്യമായ സ്ഥലമാണ്.

Content Highlights :Which is the last village and the last inhabited place in India? What are the special features of this village?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us