ഗാര്‍ഡനിംഗ് ഇഷ്ടമുള്ളവരാണോ? ചെടിച്ചട്ടിയില്‍ മുല്ല വളര്‍ത്താം

മുല്ല എങ്ങനെ ചെടിച്ചട്ടിയില്‍ വളര്‍ത്താം, എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്

dot image

സുഗന്ധം പരത്തുന്ന മുല്ലപ്പൂക്കള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. വീട്ടില്‍ മുല്ല ചെടി ഉള്ളവര്‍ക്കറിയാം പൂക്കള്‍ വിടരുമ്പോഴുള്ള അതിന്റെ സുഗന്ധവും മനോഹാരിതയും. നിങ്ങള്‍ക്കും വീട്ടില്‍ മുല്ല വളര്‍ത്താം.അതിന് അധികം സ്ഥലം വേണ്ട. ചെടിച്ചട്ടിയിലും ഇവ വളര്‍ത്താവുന്നതേയുള്ളൂ. ബാല്‍ക്കണിയിലായാലും ജനല്‍പ്പടിയിലായാലും ശരിയായ പരിചരണമുണ്ടെങ്കില്‍ ഒരു ചട്ടിയില്‍ മുല്ല വളര്‍ത്തുന്നത് വളരെ എളുപ്പമാണ്.

ശരിയായ പാത്രം തിരഞ്ഞെടുക്കുക

കുറഞ്ഞത് 12,14 ഇഞ്ച് ആഴമുള്ളതും നല്ല നീര്‍വാഴ്ചയുള്ള, ദ്വാരങ്ങളുള്ള ഒരു ചെടിച്ചട്ടി തിരഞ്ഞെടുക്കുക. മുല്ലയ്ക്ക് നനഞ്ഞ വേരുകള്‍ ഗുണകരമല്ല അതുകൊണ്ടുതന്നെ പാത്രത്തിന് ദ്വാരങ്ങള്‍ ആവശ്യമാണ്. പാത്രത്തിന്റെ അടിയിലെ ലെയറായി കുറച്ച് കല്ലുകള്‍ ഇടുന്നത് വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍ സഹായിക്കും.

വളക്കൂറുളള മണ്ണ്

മുല്ലയ്ക്ക് വളരാന്‍ നേരിയ അസിഡിറ്റി ഉളളതും ഫലഭൂയിഷ്ഠവുമായ മണ്ണ് അത്യാവശ്യമാണ്. മണ്ണ്,കമ്പോസ്റ്റ് അല്ലെങ്കില്‍ ജൈവ വളം, മണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ് ഈ മിശ്രിതങ്ങള്‍ ഉപയോഗിക്കാം. ഇത് വേരുകളുടെ ആരോഗ്യത്തെയും നല്ല രീതിയില്‍ പൂക്കള്‍ ഉണ്ടാകുന്നതിനെയും സഹായിക്കും.

സൂര്യപ്രകാശം ധാരാളം വേണം

മുല്ലചെടിക്ക് വളരാന്‍ സൂര്യ പ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 4,6 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് ചെടിച്ചെട്ടി വയ്ക്കുക. ബാല്‍ക്കണിയിലോ ടെറസിലോ ജനാല പടിയിലോ ഒക്കെ വയ്ക്കാവുന്നതാണ്.

ശരിയായി വെളളം ഒഴിക്കുക

പ്രത്യേകിച്ച് വളരുന്ന സമയത്തും പൂവിടുന്ന സമയത്തും മണ്ണ് തുല്യമായി ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുക. അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക. വീണ്ടും നനയ്ക്കുന്നതിന് മുന്‍പ് മണ്ണിന്റെ മുകള്‍ ഭാഗം ഉണങ്ങാന്‍ അനുവദിക്കുക.

കൊമ്പുകള്‍ കോതിയൊതുക്കുക

ഓരോ പൂവിടല്‍ ചക്രത്തിന് ശേഷവും അല്ലെങ്കില്‍ വസന്തകാലത്തിന്റെ തുടക്കത്തില്‍ മുല്ലയുടെ കമ്പുകള്‍ കോതിയൊതുക്കുക. അഗ്രഭാഗം നുള്ളിയെടുക്കുന്നതും ചട്ടികളില്‍ ചെടികള്‍ നന്നായി പടരാന്‍ സഹായിക്കുന്നു.

എല്ലാ മാസവും വളപ്രയോഗം നടത്തുക

വളരുന്ന സീസണില്‍ മാസത്തിലൊരിക്കല്‍ ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ ദ്രാവക വളം ഉപയോഗിക്കുക. പൂവിടുന്നതിന് പകരം ഇലകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഉയര്‍ന്ന നൈട്രജന്‍ വളങ്ങള്‍ ഒഴിവാക്കുക. ജൈവ കമ്പോസ്റ്റ് നന്നായി ഗുണം ചെയ്യും.

Content Highlights :Do you like gardening? You can grow jasmine in a pot.

dot image
To advertise here,contact us
dot image