
ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഫലപ്രദമായ സംവിധാനങ്ങളിലൊന്നാണ് ഓട്ടോഅപ്ഗ്രഡേഷന്‍. ചില അവസരങ്ങളില്‍ സ്‌ളീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എസി കോച്ചുകളിലേക്ക് ടിക്കറ്റ് അനുവദിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ പുതിയ സര്‍ക്കുലര്‍ പുറത്തുവന്നതിന്‍ പ്രകാരം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിനും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും.
ബുക്ക് ചെയ്ത ക്ലാസില്‍ സീറ്റ് ലഭ്യമല്ലെങ്കില്‍ ടിക്കറ്റ് ലഭ്യമായ ഉയര്‍ന്ന ക്ലാസിലേക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് ലഭിക്കും എന്നാണ് റെയില്‍വെയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്. പുതിയ എസി ഇക്കോണമി കോച്ച്, വിസ്റ്റഡോം നോണ്‍ എസി കോച്ച്, വിസ്റ്റഡോ കോച്ച്, എക്‌സിക്യൂട്ടീവ് കോച്ച് എന്നിവയെയും അപ്ഗ്രഡേഷന്റെ ഭാഗമാക്കിയിട്ടുണ്ട്. 2014 ല്‍ സ്‌കീം അപ്‌ഡേറ്റ് ചെയ്തശേഷം അവതരിപ്പിച്ച കോച്ചുകളാണ് ഇവയൊക്കെ.
സ്ലീപ്പര്‍ ക്ലാസ്, എസി ഇക്കോണമി (3E), തേഡ് എസി(3A) , സെക്കന്‍ഡ് എസി, ഫസ്റ്റ് എസി എന്നിങ്ങനെയാണ് ട്രെയിനിലെ സ്‌ളീപ്പര്‍ കോച്ചുകളുടെ ശ്രേണി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓട്ടോ അപ്‌ഗ്രേഡ് തിരഞ്ഞെടുക്കുന്നവരെ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളൂ. സെക്കന്റ് എസിയിലുളളവര്‍ക്ക് മാത്രമേ ഫസ്റ്റ് എസിയിലേക്ക് ഓട്ടോ അപ്‌ഗ്രേഡ് ലഭിക്കുകയുള്ളൂ. മുഴുവന്‍ യാത്രാനിരക്കും നല്‍കുന്ന യാത്രക്കാര്‍ക്ക് മാത്രമേ അപ്ഗ്രഡേഷന്‍ ലഭിക്കുകയുള്ളൂ.
ലോവര്‍ ബെര്‍ത്ത് യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അപ്ഗ്രഡേഷന്‍ ലഭിക്കും. ഓട്ടോ അപ്‌ഗ്രേഡ് തിരഞ്ഞെടുത്ത് തേഡ് എസിയില്‍ ടിക്കറ്റെടുത്തയാള്‍ക്ക് വെയിറ്റിംഗ് ലിസ്റ്റ് ആണെങ്കില്‍ക്കൂടി സീറ്റുകള്‍ ലഭ്യമാണെങ്കില്‍ സെക്കന്റ് എസിയിലേക്ക് അപ്ഗ്രഡേഷന്‍ ലഭിക്കും. സെക്കന്റ് എസിയില്‍ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതിരിക്കുകയും സീറ്റ് ലഭ്യമാകുകയും ആണെങ്കിലേ ഈ സൗകര്യം ലഭ്യമാകുകയുളളൂ.
Content Highlights :You can travel in AC even if you buy a waiting list ticket, this is the new circular for auto upgrading