ഹോണ്ടയിലൊക്കെ വലിയ നിലയിൽ ജോലി ചെയ്ത ആളാണ്; ഇപ്പോൾ ഭാര്യയുടെ സഹായി ! ചിരിപടർത്തി ലിങ്ക്ഡ് ഇൻ പ്രൊഫൈൽ

ലിങ്ക്ഡ് ഇന്നുമായി ബന്ധപ്പെട്ട് ചിരി പടർത്തുന്ന ഒരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്

ഹോണ്ടയിലൊക്കെ വലിയ നിലയിൽ ജോലി ചെയ്ത ആളാണ്; ഇപ്പോൾ ഭാര്യയുടെ സഹായി ! ചിരിപടർത്തി ലിങ്ക്ഡ് ഇൻ പ്രൊഫൈൽ
dot image

ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ അത്യന്താപേക്ഷിതമായ കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കരിയർ കൃത്യമായി രേഖപ്പെടുത്തേണ്ടതും അവയെ ആളുകളിലേക്കെത്തിക്കേണ്ടതും അത്യാവശ്യമാണ്. അതിനാൽ പ്രൊഫൈലുകളിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാകും നമ്മളെല്ലാവരും. കൃത്യമായി നമ്മുടെ വർക്കുകൾ അപ്‌ഡേറ്റ് ചെയ്യുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക തുടങ്ങി ലിങ്ക്ഡ് ഇന്നിൽ എങ്ങനെയെല്ലാം ആക്റ്റീവ് ആകാമോ അങ്ങനെയെല്ലാം ചെയ്യേണ്ടത് ഭാവിയെ സംബന്ധിച്ച്, കരിയർ ഗ്രോത്തിനെ സംബന്ധിച്ച് പ്രധാനമാണ്. എന്നാൽ ഇപ്പോളിതാ ലിങ്ക്ഡ് ഇന്നുമായി ബന്ധപ്പെട്ട് ചിരി പടർത്തുന്ന ഒരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.

ഓട്ടോമൊബൈൽ മേഖലയിൽ വർഷങ്ങളോളം ജോലി ചെയ്ത ഒരു വ്യക്തി, റിട്ടയർമെന്റിന് പിന്നാലെ തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ചെറിയ അപ്‌ഡേഷൻ വരുത്തി. എന്നാൽ ആ അപ്‌ഡേഷൻ ഇപ്പോൾ ആകെ ചർച്ചയാണ്. സംഭവം ഇങ്ങനെയാണ്. അനിൽ ബവേജ എന്ന നോയ്ഡ സ്വദേശിയാണ് ആ ചിരിപടർത്തുന്ന അപ്‌ഡേഷൻ നടത്തിയത്. ഹോണ്ട കാർസിൽ പതിനാറ് വർഷം ജോലി ചെയ്ത വ്യക്തിയാണ് അനിൽ. പിന്നാലെ മറ്റൊരു കമ്പനിയുടെ ജനറൽ മാനേജർ പോസ്റ്റിൽ നിന്ന് 2023ലാണ് അദ്ദേഹം വിരമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിന്റെ ബയോയിൽ 'അസിസ്റ്റന്റ് ടു മൈ വൈഫ്' എന്ന് രേഖപ്പെടുത്തി.

അനിൽ ബവേജയുടെ പ്രൊഫൈൽ ഇതോടെ കാട്ടുതീ പോലെ പടർന്നു. നിരവധി പേരാണ് അനിലിന്റെ ഈ ബയോ എഴുത്തിൽ അഭിപ്രായം പറഞ്ഞത്. അനിലിന്റെ സത്യസന്ധത അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ഒരു ലെജൻഡ് ആണെന്നുമാണ് പലരും പറയുന്നത്. ചില സ്ത്രീകൾ ഇതുതന്നെയാണ് എന്റെ ഭർത്താവിന്റെയും ഇപ്പോഴത്തെ പണി എന്നുപറഞ്ഞും രംഗത്തുണ്ട്. ചിലർ അദ്ദേഹത്തിന്റെ പെർഫോമൻസ് പോരാ എന്നും തമാശരൂപേണ പറയുന്നുണ്ട്. എന്തുതന്നെയായാലും ആളുകൾ വളരെ പോസിറ്റീവ് ആയിട്ടാണ് ഇതിനോട് പ്രതികരിക്കുന്നത്.

Content Highlights: linkedin profile with assistant to wife goes viral

dot image
To advertise here,contact us
dot image